Posts

Showing posts from 2010

എവെരി ഡോഗ് ഹാസ്‌ എ ഡേ !

ഞങ്ങളുടെ ഫസ്റ്റ് ഇയര്‍ സമയത്ത് റാഗ്ഗിംഗ് ജോര്‍ ആയി നടക്കുന്ന കാലം. കോളേജ് വിട്ടു വന്നാല്‍ മിക്കവാറും എല്ലാ വൈകുന്നേരങ്ങളും രാത്രികളും, ഞങ്ങള്‍ സ്വന്തം റൂമില്‍ ഉണ്ടാവാറില്ല. റാഗ്ഗിംഗ് എന്ന കലാ പ്രകടനത്തിനായി സീനിയര്സ്നിന്റെ റൂമിലേക്ക്‌ വിളിക്കപ്പെടും... എല്ലാം കഴിഞ്ചു തിരിച്ചു റൂമില്‍ എത്തുമ്പോഴേക്കും പുലരാറായിക്കാണും. എന്നാല്‍ അന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അന്ന് ഞങ്ങളെ സീനിയേര്‍സ് ആരും പോക്കിയില്ല... ആരുടെയോ മുജ്ജന്മ പുണ്യം ആയിരിക്കും (എന്തായാലും ഈ ജന്മത്തില്‍ ഞങ്ങളാരും അങ്ങനെ ഒരു പുണ്യം ചെയ്തതായി ഓര്‍ക്കുന്നില്ല !). അതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍ എല്ലാരും. പിറ്റേ ദിവസത്തെ ലാബിനു റെക്കോര്‍ഡ്‌ എഴുതാന്‍ ഉണ്ടായിരുന്നു. പിന്നെ ഒരു മാത്ത്സ് ടെസ്റ്റും ഉണ്ട് എന്ന് ആരോ പറയുന്ന കേട്ടു. എന്നാലും ആറ്റുനോറ്റു കിട്ടിയ (റാഗ്ഗിംഗ് ഇല്ലാത്ത) ആ ഈവെനിംഗ് അങ്ങനെ ഒരു പീറ റെക്കോര്‍ഡ്‌ എഴുതിയോ, ടെസ്റിന് പഠിച്ചോ വേസ്റ്റ് ചെയ്യുവാന്‍ മനസ്സ് വന്നില്ല. അങ്ങനെ രാത്രി വരെ റൂമില്‍ വെറുതെ ഇരുന്നു കത്തി അടിച്ചിരുന്നു. ഒടുവില്‍ രാത്രി ഒരു 11.30 ഒക്കെ ആയപ്പോള്‍ എന്തെങ്ങിലും ഒന്ന് നോക്കാം എന്ന് കരുതി ഞങ

എന്‍ഡോസള്‍ഫാന്‍

Image
എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ പത്രത്തിലും ചാനലുകളിലും ന്യൂസ്‌ ആവാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു മാസം ആയിക്കാണും. എന്നിട്ടും അതിനെപറ്റി പഠിക്കാനും ചര്‍ച്ച ചെയ്യാനും അല്ലാതെ, കര്‍ക്കശമായ ഒരു നടപടിയും എടുത്തതായി ഇത് വരെ ഒരു ന്യൂസും കാണാന്‍ പറ്റിയില്ല എന്നത് വളരെ സങ്കടകരം ആയ ഒരു വസ്തുത ആണ് ! ചോദ്യങ്ങള്‍ രണ്ടു ആണ് ! #1 : എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ പണ്ടേ നിരോധിച്ചതാണ് എങ്കില്‍ പോലും, പലയിടത്തും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപെടുന്നു. കേരളത്തിലെ ഉപയോഗം തടയാന്‍ നമ്മുടെ സര്‍ക്കാരിനു കഴിയാത്തത്തിനു, 'തമിഴ്നാട്ടില്‍ എന്‍ഡോസള്‍ഫാനു വിലക്കില്ല' എന്നത്  ഒരു justification ആവുമോ ? നമ്മുടെ സര്‍ക്കാരിനു ആദ്യം വിലക്കുള്ളിടത് (കേരളത്തില്‍ )  ഉപയോഗിക്കുന്നത് തടയാന്‍ ശ്രമിക്കരുതോ ? #2 : ലോകത്തിന്റെ പലയിടത്തും പണ്ടേ നിരോധിച്ചതും ഇതിന്റെ ഉപയോഗം മനുഷ്യരില്‍ ഉളവാക്കുന്ന പ്രശ്നങ്ങളെ പറ്റി ലോകത്തിന്റെ പലയിടങ്ങളില്‍ നടന്ന പഠന വിവരങ്ങള്‍ വെറും ഒരു google search ഇന് പോലും തരാന്‍ കഴിയുന്നതും ആണ്. എന്നിട്ടും കേന്ദ്രം/കോടതി ഉടനടി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതെ, വീണ്ടും ഒരു പഠനത്തിന്റെ റിസള്‍ട്ടും കാത്തിരിക്ക

'ലഡു'വും 'ജിലേബി'യും

ഞങ്ങളുടെ കോളേജില്‍ ആവശ്യത്തിനു (അല്ല, ആവശ്യത്തില്‍ വളരെ കൂടുതല്‍ ആയി തന്നെ ) റാഗിങ് ഉണ്ടായിരുന്ന കാലം... ഫസ്റ്റ് ഇയരില്‍ ഏറ്റവും കൂടുതല്‍ റാഗിങ് അനുഭവിച്ചിരുന്നത് മലയാളികള്‍ ആയിരുന്നു... മലയാളി ഫസ്റ്റ് ഇയര്‍സിനെ അത്രത്തോളം റാഗിങ് ചെയ്തത് മറ്റാരും അല്ലാ.. മലയാളികളായ സീനിയര്സ് തന്നെ ആയിരുന്നു.! ആ വര്‍ഷം ഞങ്ങളുടേയൂഴമാണെന്ന് അറിയാവുന്നത്‌ കൊണ്ടു തന്നെ എതിര്‍പ്പോന്നും പ്രകടിപ്പിക്കാതെ തികച്ചും കൃതര്‍ഥതയോടെ എല്ലാം ഏറ്റു വാങ്ങി... അല്ലെങ്കിലും ഈ റാഗ്ഗിംഗ് ഒക്കെ ഞങ്ങളുടെ കോളേജില്‍ കലാകാലങ്ങള്‍ ആയി നടന്നു വരുന്ന ആചാരങ്ങള്‍ ആണ്. ഞങ്ങള്‍ ആയിട്ട് അങ്ങ് എതിര്‍ത്ത് ഇല്ലതാകിയാല്‍ നശിക്കുന്നത് നമ്മുടെ വിലപെട്ട ആചാരങ്ങളും മൂല്യങ്ങളും അല്ലെ ? അതോണ്ട് മറുത്തൊന്നും മിണ്ടിയില്ല (എതിര്‍പ്പു പ്രകടിപ്പിക്കാന്‍ ധൈര്യമില്ലാ എന്നതു ഇങ്ങനെയും പറയാം). ~~~~~~1~~~~~~~~ അപ്പോഴൊക്കെ അത് ഭായാനകതയുടെ ഭീകര നിമിഷങ്ങള്‍ ആയിരുന്നു. തെറിവിളികള്‍, പരിഹാസങ്ങള്‍, ക്രിടിസിസം, ശാരീരികമായും മാനസികമായും ഉള്ള tortures, എല്ലാം ഒരു ലിമിറ്റും ഇല്ലാതെ ദിവസവും കിട്ടും..! പിന്നെ അന്നന്നു കേള്‍ക്കുന്ന തെറിയുടെ അര്‍ത്ങ്ങളും ഉപയോഗ ശീല

ജനലിനപ്പുറത്തെ കാഴ്ച

ഇഷ്ടമുള്ളതായി ഒന്നുമില്ലീനഗരത്തില്‍ അറിയാമെനിക്കതു എങ്ങിലുമിന്നും അറിയാതെ ഞാനെന്‍ ജനലിലൂടെയീ നഗരത്തിന്‍ തിരക്കും നോക്കിയിരുപ്പായ്! ദിനരാത്രി തന്‍ പ്രതിഭാസത്തെ തെന്നെയും പുക്ചിക്കുമാറായി ഇരുട്ടിനെയോന്നാകെ ഓടിച്ചകറ്റീയീ റോഡിന്നിരുവശവും നിരന്നുനില്‍ക്കുമാ വഴി വിളക്കുകള്‍ ! ആകാംക്ഷയില്ലെനിക്കീ, നാഗരിക ജീവിതരീതികള്‍ നേരിട്ടറിയുവാന്‍ ! ഒരു വെഗ്രലുമില്ലെനിക്കീ, നഗരിക  സൌന്ദര്യം കണ്ടാസ്വദിക്കുവാന്‍ ! ഒരിറ്റു കൌതുകവുമില്ല, ഈ തിരക്കിട്ട നാഗരിക ജീവിത ശൈലികളോടുതാനും    എങ്ങിലും ഞാനെന്‍ ജനലിലൂടീ തിരക്കി ലേക്കെവിടെയോ നോക്കിയിരിപ്പാണിന്നും !  നഗര വീഥിയില്‍ മിന്നി മറയുന്നിതാ, മരണ വേഗത്തിലോടുന്ന കാറുകള്‍. എന്തിനോ വേണ്ടി നെട്ടോട്ടമോടുന്നു, നാഗരികവാസികള്‍ വീഥിയില്‍ ഒട്ടുക്കും. തിരക്കാണവര്‍ക്കെന്നും തന്‍ ജീവിതം കൂടുതല്‍ നാഗരികമാക്കീടുവാന്‍ ! ആ  നെട്ടോട്ടത്തില്‍ അറിയാതെപോയവര്‍ തന്‍ ജീവിതം കൂടുതല്‍ യന്ത്രികമാവുന്നത് തന്‍ ജീവിതത്തിന്‍ ജീവസ്സറ്റുമാറ്റി ക്കൊണ്ടവര്‍ വെട്ടിപ്പിടിക്കുവതെന്തു  ഈ അര്‍ത്ഥശൂന്യമാം തിരക്കുകളോ ? അതോ യാന്ത്രികമാം നാഗരികതയോ ? തിരക്കാക്കാണവര്‍ക്കെപ്പോഴും തന്‍ ജീവിതം കൂടുതല്‍ കൂടുത

ഓര്‍മ്മകള്‍ മാത്രം !

ഏകാന്തതയുടെ താഴ്‌വരയില്‍, വസന്തം വന്നെത്തിയപ്പോള്‍ പ്രണയമാം പനിനീര്‍ പൂവിട്ടു ! ആ പൂവിന്റെ ഭംഗി എന്നെ ആകൃഷ്ടനാക്കി. അതിന്‍ സുഗന്ധത്തില്‍ ഞാന്‍ ആഹ്ലാദ പുളകിതനായി. എന്‍റെ മുഖം പുഞ്ചിരിയാല്‍ പ്രകാശമയമായിരുന്നു. മഴയെ എതിരേല്‍ക്കുന്ന മയിലിനെപ്പോലെ, എന്‍റെ ഹൃദയം ആഹ്ലാദത്തില്‍ നൃത്തം വെക്കാന്‍ തുടങ്ങി. നൃത്ത താളങ്ങള്‍ പാരമ്യത്തില്‍ എത്തിയപ്പോള്‍ എന്‍റെ മൗനം വാചാലമായി. ആ വാചാലതയില്‍ സപ്തസ്വരങ്ങളും ഉണ്ടായിരുന്നു.  സപ്തസ്വരങ്ങളും അതിന്റെ സ്വരലാവണ്യത്തോടെ എന്നില്‍ നിന്ന് നിര്‍ഗളിക്കുമ്പോള്‍ ലോകം മുഴുവനും എനിക്കായി കതോര്‍ക്കുന്നതായി തോന്നി. അരുവികള്‍ താളം പിടിക്കുന്നു.. കുയിലുകള്‍ കുഴല്‍ ഊതുന്നു ! ഒടുവില്‍ ഒരുനാള്‍ ആ പ്രണയമാം പനിനീര്‍ വാടി കൊഴിഞ്ഞു പോവുമ്പോള്‍ , ആ സുഗന്ധം നിലക്കുമ്പോള്‍ , എന്‍റെ ഹൃദയത്തിന്റെ നൃത്തങ്ങള്‍ മന്ദീഭവിക്കുന്നു... സ്വരങ്ങള്‍ താളം തെറ്റുന്നു.. വാചാലത വീണ്ടും മൌനത്തിന് വഴിമാറുന്നു... ഇപ്പോള്‍ എനിക്കായി ഒരു ലോകവും കാതോര്‍ക്കുവാനില്ല.. അരുവികള്‍ താളം പിടിക്കാതെ ഒഴുകിയകലുകയാണ് ! കുയിലുകള്‍ എന്നേ പിണങ്ങി പറന്നു പോയിരിക്കുന്നു ! ഇന്നു ഞാന്‍ അറിയുന്നു, ആ സുഗന്ധവും നൃത്ത-സ