Posts

നീ നിഴലായി

നീ നിഴലായി... എൻ വഴികളിൽ... അന്നൊരുനാൾ... പിന്നെയുമൊരുനാൾ... ഇലകളായി പൂക്കളായി കുളിരുപകരും തെന്നലായി തഴുകിയൊഴുകി നിന്നിരുന്നു ആ നിമിഷവും... ഓരോ നിമിഷവും... അന്ന് മുതൽ... ഇന്ന് വരെ... മൗനം പോലും കാതിൽ കുളിരും മധുരമേറും ഓർമ്മയായി മനസ്സിൽ വിരിയും എന്നുമെന്നും ഓരോ നോക്കിലും... ഓരോ അണുവിലും... ഞാനറിയാതെ... നീയെന്നുള്ളിൽ... ചിരികളായി മൊഴികളായി ഹൃദയമീട്ടും ഈണമായി ജീവനേകും ശ്വാസമായി... ഈ അകലം... ഈ വിരഹം... നൈമിഷികം.... എങ്കിലുമീ.... മണ്ണും വിണ്ണും താണ്ടിയെത്തും മൗനം തേങ്ങും ഗാനമായി മനസ്സിൽ വിങ്ങും ഈണമായി നീ നിഴലായി... എൻ വഴികളിൽ... എന്നുമെന്നും...എന്റെയൊപ്പം...

മനുഷ്യൻ

കാലങ്ങൾക്കു അപ്പുറം മനുഷ്യൻ എന്ന വർഗത്തെ എങ്ങനെ അടയാളപ്പെടുത്തും എന്നാലോചിച്ചപോൾ ഉണ്ടായ ചില ചിന്തകൾ ഇവിടെ കുറിക്കുന്നു.

രണ്ടിളം മയിൽ‌പീലികൾ

പുസ്തകത്താളുകൾക്കിടയിൽ നിന്നിന്നു ഞാൻ രണ്ടിളം മയിൽ‌പീലികൾ കണ്ടെടുത്തു അതൊരായിരം ഓർമ്മകൾ തൊട്ടുണർത്തും പ്രവാഹമായ് മനസ്സിലേക്ക് ഒഴുകിയെത്തി ആ ഓർമ്മകൾക്കിടയിലൂടെൻ മനസ്സിനെ- യൊരു കടലാസ് തോണിപോൽ ഒഴുക്കിവിട്ടു സൗവർണ നിമിഷങ്ങൾ ഓർത്തെൻ അശ്രുവിൽ നിന്നൊരു തുള്ളി കണ്ണുനീർ പൊലിഞ്ഞു വീണു ഹൃദയത്തിൻ കോണിലായ് പൊടിയെടുത്തീടുമാ ബാല്യത്തിൻ സ്മരണയും കൗമാര പ്രണയവും തട്ടിമിനുക്കി നിറമേഴും ചായങ്ങൾ ചാർത്തിയ പട്ടമായ്  മെല്ലെ ഉയരങ്ങളിൽ പറന്നുയർന്നു... ഞാനറിയും മുൻപേ നീയെന്റെയുള്ളിൽ ഒരാ- ആൽ മരമായി ആകാശം മുട്ടെ വളർന്നിരുന്നു എനിക്ക് ആവോളം തണലും കുളിർമയും തന്നിരുന്നു അതിൻ വേരുകളെന്നിൽ ആഴമായി പടർന്നിരുന്നു

നിഗൂഡമായ കാടു

നമ്മുടെ മനസ്സ് ഒരു നിഗൂഡമായ കാടു പോലെയാണ്... അതിൽ നാനാവിധത്തിലുള്ള പക്ഷിമൃഗാധികൾ കൂട്ടം കൂട്ടമായി വസിക്കുന്നുണ്ട്. എല്ലാവരുടെ മനസ്സിലും ഉണ്ട് മയിലും മുയലും പുള്ളിമാനും വെള്ളരിപ്രാവുകളും ഒക്കെ.. എല്ലാവരുടെ മനസ്സിലും ഉണ്ട് കുറുനരിയും, ചെന്നായും കടുവയും, കാട്ടുപോത്തും ഒക്കെ... അപകടകാരികളായ ജീവികൾ സാദാരണ ഉൾക്കാടിൽ ആണ് ഉണ്ടാവുക പതിവ്. ഒമനത്തമുള്ള ജീവികൾ കാടിന്റെ ബാഹ്യമുഖത്തും. എത്രത്തോളം അവയെ ആ സന്തുലിതയിൽ കൊണ്ടുപോകുന്നുവോ അത്രത്തോളം ആണ് പുറമേ നിന്ന് നോക്കുമ്പോഴുള്ള കാടിന്റെ മനോഹാരിതയും... പുറമേ മനോഹരം എന്ന് കരുതി കട്ടിൽ വന്യജീവികൾ ഇല്ല എന്ന് അർത്ഥമില്ല... നിഗൂഡതകൾ ചികഞ്ഞു ഉള്ളിലോട്ടു സഞ്ചരിക്കുന്തോരും സന്ദര്ബത്തിനു അനുസരിച്ച് ഓരോ ജീവികൾ തലപോക്കിത്തുടങ്ങും എന്ന് മാത്രം ! ആളുകളുടെ മനസ്സും അതുപോലെ തന്നെയാണ് !

നൂൽ പൊട്ടിയ പട്ടം

ഒരുപാടു ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ചുറ്റുപാടിൽ ആണോ മനുഷ്യജീവിതം എന്ന ഒരു തോന്നൽ കുറച്ചു ദിവസമായി എന്നിൽ ഉടലെടുതിട്ടു. ഇപ്പോഴാ തോന്നലുകൾ മനസ്സില് കൂടുതൽ കൂടുതൽ ഊന്നൽ കൊള്ളുകയാണ്. പിറവി നല്കിയവരോടുള്ള ആത്മബന്ധത്താൽ ഉള്ള ബന്ധനം, കൂടെ പിറന്നവരോടുള്ള രക്തബന്ധത്താൽ ഉള്ള ബന്ധനം, പിറന്നു വീണ ഭൂമിയോടുള്ള ഗ്രഹാതരത്വത്തിന്റെ കണ്ണികളാലുള്ള ബന്ധനം,  വെള്ളം ഒഴിച്ച് വളര്ത്തിയെടുത്ത ഒരുപാടു പേരോട് കടപ്പാടിന്റെ ബന്ധം. പടര്ന്നു പന്തലിച്ചു കിടക്കുന്ന ഒരു വട വൃക്ഷത്തിന്റെ ഏതോ ഒരു കൊമ്പിൽ മൊട്ടായി പിറന്നതിനാൽ അതിലെ കാക്കത്തോല്ലയിരം കമ്പുകളോടും ഇലകലോടും പിന്നെ ഒരുപാടു കണ്ണികളാൽ ചുഴഞ്ഞുപിരിഞ്ഞു കിടക്കുന്ന വേരുകലോടും ഉള്ള ചരിത്രപരമായ ബന്ധങ്ങളാൽ തീര്ക്കപെട്ട ബന്ധനം. താലി ചരടിനാൽ തീര്ക്കപെട്ട ബന്ധനം. സൌഹൃദത്താൽ കേട്ടിപടുക്കപെട്ട മതിലുകളുടെ ബന്ധനം. നാടിനോടും നാട്ടുകാരോടും ഉള്ള ഇല്ലാത്ത ബന്ധത്തിന്റെ പുറത്തുള്ള ഒരു ബന്ധനം. ഞാനറിയാതെ എനിക്ക് മേൽ   അടിചെല്പിക്കപെടുന്ന ഒരു സാമൂഹികമായ ബന്ധനം. ഒരു രാജ്യത്തിന്റെ നിയമങ്ങളാൽ കേട്ടുപെടുന്ന ബന്ധനം. എല്ലാത്തിനുമുപരി മനുഷ്യനായി പിറന്നതിനാൽ മറ്റു ഒരു ജീവികൾക്കുമില്ലത്ത

എല്ലാം പഴയത് പോലെ തന്നെ...

ഒരു ദീര്‍ഘമായ ദിവസത്തിന്‍റെ പരിസമാപ്തി എന്നവണ്ണം ക്ഷീണത്തോടെ ഞാന്‍ കിടക്കയിലേക്ക് മറിഞ്ഞു. ഇന്നത്തെ പരിശ്രമങ്ങള്‍, പൊല്ലാപ്പുകള്‍, പിന്നെ നാളത്തെ പറ്റിയുള്ള വ്യാകുലതകള്‍, പ്ലാന്‍സ് എല്ലാം ആലോചിച്ചു കിടന്നപ്പോള്‍ ഇടക്കെപ്പോഴോ ഉറക്കം വന്നു തഴുകി വിളിച്ചു. ഉറക്കത്തിനു എന്നെ വിട്ടു തരില്ലെന്ന ഭാവത്തില്‍ എന്റെ  ചിന്തകളും ഉറക്കവും തമ്മില്‍ ഒരു ചെറിയ മല്‍പിടുത്തം നടന്നു. ഒടുവില്‍ ഉറക്കം എന്‍റെ ചിന്തകളെ പൂര്‍ണമായും കീഴ്പ്പെടുത്തിയപ്പോള്‍, ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു. എല്ലാ വ്യാകുതകളും മറന്നു ഞാന്‍ ശാന്തമായി ഉറങ്ങി. ഇതിനു മുന്‍പെങ്ങും ഇല്ലാതിരുന്ന പോലെ ഞാന്‍ വളരെ ശാന്തമായി ഉറങ്ങി... എത്ര സമയം ഞാന്‍ അങ്ങനെ ഉറങ്ങി എന്ന് അറിയില്ല. ഉറക്കത്തില്‍ എപ്പോഴോ എഴുന്നേറ്റു ഞാന്‍ സാവധാനം വീടിനു പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ എന്റെ ശരീരത്തിനു തീരെ ഭാരം ഇല്ലാത്തത് പോലെ തോന്നി ! ഇന്നലത്തെ അവശതകളോ നാളത്തെ വ്യാകുലതകളോ ഒന്നും അപ്പോഴും എന്നില്‍ ഉണ്ടായിരുന്നില്ല. ഉറക്കത്തിലെന്ന പോലെ തികച്ചും നിര്‍വികാരമായി ഞാന്‍ നടന്നു,.. എങ്ങോട്ട്‌ നോക്കിയാലും കൂരാകൂരിരുട്ട്‌ മാത്രം. എന്നിട്ടും മുന്നില്‍ കണ്ട എതോ വഴിയിലൂടെ നട

ഒരു കുളിര്‍ കാറ്റ്

ഒരുപാട് നാളായി അകന്നു കഴിഞ്ഞിട്ടും, ഒരു കുളിര്‍ കാറ്റായി നീ വന്നുപോയി... എന്നുമെന്‍ മനസ്സിന്‍ വാതില്പഴുതിലൂടെ എന്തിനോ നീയെന്നെ എത്തിനോക്കി. സന്ധ്യതന്‍ കാന്തിയും അന്തിതന്‍ ശാന്തതയും സോപാന സംഗീത മാധുരമാം നിന്‍നാദവും... നിന്റെ പുഞ്ചിരിയും നിന്റെ കളിവാക്കുകളും, നിന്‍ കണ്ണിമ പോലും ഓര്‍ക്കുന്നുമിന്നും ഞാന്‍ ഇന്ന് ഞാനറിയുന്നു, മറന്നിരുന്നില്ല ഞാന്‍ ഇന്നലകളിലെയാനല്ല നിമിഷങ്ങള്‍ ഒന്നുമേ ഇന്നുമെന്‍ മനസ്സില്‍ നീ പൂതുലഞ്ഞിരിപ്പതു... ഇന്നുപോല്‍ എന്നെന്നും വസന്തം വിടര്‍ത്തും. മനസ്സിലാവാന്‍ കഴിയാതെ പോയന്നു നിന്‍ മനസ്സാം ചില്ലുകള്‍ ഉടയുന്ന കാഴ്ചകള്‍ മാപ്പ് തരാന്‍ നിനക്കാവില്ലയെങ്ങിലും മാപ്പ് ചോദിപ്പൂ ഞാന്‍ നിന്നെ പിരിഞ്ഞതില്‍ വേദനിപ്പിക്കുവാന്‍ വേണ്ടിയല്ലെങ്ങിലും.. വേദനകള്‍ മാത്രമേ ഞാന്‍ തന്നിരുന്നുള്ളൂ വിട്ടുപിരിഞ്ഞൊരു നാള്‍ മുതലിന്നു വരെ വെറുതെ തേടുന്നു ഞാന്‍ എന്നിലെയെന്നെ.. ഒരുവട്ടം കൂടിയെല്ലാം തുടങ്ങാന്‍ കഴിഞ്ഞെങ്ങില്‍ ഒന്നൊന്നായി തെറ്റുകള്‍ ഞാന്‍ തിരുത്തിയേനെ. കാലത്തിന്‍ വീഥിയില്‍ തിരിച്ചു പോക്കില്ലല്ലോ കാത്തിരിക്കട്ടെ ഞാന്‍ ഇനിയുള്ള കാലങ്ങള്‍ !

ഒരു കാത്തിരിപ്പ്‌

അപ്രതീക്ഷിതമായി ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടി, ആ ഒരു നാളത്തെ കണ്ടുമുട്ടല്‍, പിന്നീടു ഒരുപാടു നാളത്തെ സല്ലാപം ആയി തുടര്‍ന്നു... ആദ്യമൊക്കെ പരസ്പരം അറിയാനുള്ള ആകാംക്ഷ ! പരസ്പരം അറിഞ്ഞപ്പോള്‍ പിന്നെ, അറിയാതെ ഉണ്ടായ ഇഷ്ടം.. പിന്നീടങ്ങോട്ട് ഇഷ്ടങ്ങള്‍ പങ്ങുവക്കാനുള്ള രണ്ടു പേരുടെയും ഒരു വീര്‍പ്പുമുട്ടല്‍ ആയിമാറി ! ഇഷ്ടങ്ങള്‍ പിന്നെ എപ്പോഴോ പ്രണയങ്ങള്‍ ആയി മാറിയിരുന്നോ ? അറിയില്ല.. പക്ഷെ വെറും ഇഷ്ടങ്ങള്‍ ആയിരുന്നില്ല അത്. സൌഹൃദം, ഇഷ്ടം, സ്നേഹം, പ്രണയം, കാമം ഇങ്ങനെ പല ഭാവങ്ങളും ഉണ്ടായിരുന്നിരിക്കാം. അവയ്ക്കിടയിലെ അതിര്‍വരമ്പുകള്‍ അറിയാത്ത രീതിയില്‍ ഒരു അടുപ്പം. അവയ്ക്കിടയിലെ അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനും പാലിക്കാനും ശ്രമിക്കാതിരുന്നിട്ടല്ല. പക്ഷെ ആ ശ്രമം വിഫലം ആയിരുന്നു. പലപ്പോഴും അതിര്‍വരമ്പുകള്‍ മാഞ്ഞുപോവുന്നത് പോലെ തോന്നി. അതിര്‍വരമ്പുകള്‍ ഇല്ലാതെ പല തലങ്ങളില്‍ ഉള്ള ഈ സൌഹൃദം. അതു തന്നെ ആവും ഈ സൌഹൃദം 'something special' ആയി മാറാന്‍ കാരണവും. എന്തായാലും അത് ഞാന്‍ വളരെ അധികം ആസ്വദിച്ചുമിരുന്നു.. അതുകൊണ്ട് തന്നെ അതിര്‍വരമ്പുകള്‍ക്ക് അധികം പ്രസക്തി കൊടുത്തില്ല. ഒരുപാട്

വര്‍ണങ്ങളും ചായങ്ങളും

ഞാന്‍ എല്ലാവരില്‍ നിന്നും എല്ലാത്തില്‍ നിന്നും ഒരുപാടു അകന്നുപോയിരികുന്നു... ഒരു തിരിച്ചു പോക്കിന് അവ്വാത്ത വിധത്തില്‍ ! ഇത് പെട്ടന്നുണ്ടായ ഒരു തിരിച്ചരിവല്ല. ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു. നമ്മുടെ ജീവിതത്തിലെ എല്ലാം നമ്മള്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ്.  ജീവിതത്തില്‍ എപ്പോഴും, പിന്നിട്ട് വന്ന ഓരോ പാതയിലും ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ എന്തൊക്കെ ആയിത്തീര്ന്നോ, അതൊക്കെ ഞാന്‍ തിരഞ്ഞെടുത്തതാണ്. എനിക്ക് എന്തെങ്ങിലും ആയിത്തീരാന്‍ കഴിയാതിരുന്നെങ്ങില്‍ അത് എപ്പോഴൊക്കെയോ ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ തെറ്റായിപ്പോയത് കൊണ്ടാവാം. ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ എല്ലാരില്‍ നിന്നും അകലങ്ങളിക്ക് ആയിരുന്നു. ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും അത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.  കുറെ നാളുകള്‍ എല്ലാരില്‍ നിന്നും അകന്നു നിക്കുമ്പോള്‍ പതുക്കെ പതുക്കെ മാനസികമായി അകലാന്‍ തുടങ്ങും. പിന്നെ പിന്നെ ഫ്രണ്ട്സിനും ബന്ധുക്കള്‍ക്കും ഒക്കെ നമ്മള്‍ അവരുടെ ജീവിതത്തിലെ ഒരു അവസ്യത അല്ലാതായി മാറും. വല്ലപ്പോഴും അവരുടെ ജീവിതത്തിലേക്ക് വന്നു പോകുന്ന ഒരു വിരുന്നുകാരന

എവെരി ഡോഗ് ഹാസ്‌ എ ഡേ !

ഞങ്ങളുടെ ഫസ്റ്റ് ഇയര്‍ സമയത്ത് റാഗ്ഗിംഗ് ജോര്‍ ആയി നടക്കുന്ന കാലം. കോളേജ് വിട്ടു വന്നാല്‍ മിക്കവാറും എല്ലാ വൈകുന്നേരങ്ങളും രാത്രികളും, ഞങ്ങള്‍ സ്വന്തം റൂമില്‍ ഉണ്ടാവാറില്ല. റാഗ്ഗിംഗ് എന്ന കലാ പ്രകടനത്തിനായി സീനിയര്സ്നിന്റെ റൂമിലേക്ക്‌ വിളിക്കപ്പെടും... എല്ലാം കഴിഞ്ചു തിരിച്ചു റൂമില്‍ എത്തുമ്പോഴേക്കും പുലരാറായിക്കാണും. എന്നാല്‍ അന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അന്ന് ഞങ്ങളെ സീനിയേര്‍സ് ആരും പോക്കിയില്ല... ആരുടെയോ മുജ്ജന്മ പുണ്യം ആയിരിക്കും (എന്തായാലും ഈ ജന്മത്തില്‍ ഞങ്ങളാരും അങ്ങനെ ഒരു പുണ്യം ചെയ്തതായി ഓര്‍ക്കുന്നില്ല !). അതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍ എല്ലാരും. പിറ്റേ ദിവസത്തെ ലാബിനു റെക്കോര്‍ഡ്‌ എഴുതാന്‍ ഉണ്ടായിരുന്നു. പിന്നെ ഒരു മാത്ത്സ് ടെസ്റ്റും ഉണ്ട് എന്ന് ആരോ പറയുന്ന കേട്ടു. എന്നാലും ആറ്റുനോറ്റു കിട്ടിയ (റാഗ്ഗിംഗ് ഇല്ലാത്ത) ആ ഈവെനിംഗ് അങ്ങനെ ഒരു പീറ റെക്കോര്‍ഡ്‌ എഴുതിയോ, ടെസ്റിന് പഠിച്ചോ വേസ്റ്റ് ചെയ്യുവാന്‍ മനസ്സ് വന്നില്ല. അങ്ങനെ രാത്രി വരെ റൂമില്‍ വെറുതെ ഇരുന്നു കത്തി അടിച്ചിരുന്നു. ഒടുവില്‍ രാത്രി ഒരു 11.30 ഒക്കെ ആയപ്പോള്‍ എന്തെങ്ങിലും ഒന്ന് നോക്കാം എന്ന് കരുതി ഞങ