എന്‍റെ കുറേ ഭ്രാന്തന്‍ ചിന്തകള്‍ !

ഇതാ കുറേ ഭ്രാന്തന്‍ ചിന്തകള്‍ !

നിന്‍റെ കഴിവുകളും കഴിവില്ലയ്മകളും തിരിച്ചറിയുക; തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക.

നിന്‍റെ മേഖലകളും സാധ്യതകളും ഒപ്പം പരിമിതികളും സ്വയം ബോധ്യപ്പെടുത്തുക.

നീ സ്വീകരിക്കുന്ന വഴികള്‍ ദുരോഹമോ ദുര്‍ഘടമോ ആവട്ടെ, അവയുടെ ലക്ഷ്യം നല്ലതാണെന്ന് ഉറപ്പു വരുത്തുക.

നിന്‍റെ കഴിവുകളില്‍ സ്വയം വിശ്വസിക്കുക. ആ വിസ്വസങ്ങളില്‍ സന്ദേഹത്തിന്‍റെയോ സംശയത്തിന്‍റെയോ നിഴലുകള്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക...

ലക്ഷ്യത്തിലെത്തുന്നത് വരെ ആ വിശ്വാസങ്ങള്‍ നില നിര്‍ത്തുക. മറ്റുള്ളവര്‍ എന്തും പറയട്ടെ; അതേപറ്റി ചിന്തിക്കാതിരിക്കുക.

നീ സ്വീകരിച്ച പാത ശരിയാണെന്നു തോന്നുന്നിടത്തോളം മുന്നോട്ടു തന്നെ പോകുക.

വിജയം നിന്നെത്തേടി വരും..!

Comments

  1. കവിതകള്‍ ഇഷ്ടമായി...
    ഷിനോജേ... ഒറ്റവരിയില്‍ അവസാനിപ്പിക്കുന്നതില്‍
    എന്തോ ഒന്ന്‌ ഒളിഞ്ഞിരിക്കുന്നതു പോലെ !

    ReplyDelete
  2. ഹേയ്.. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ലേ...! അതങ്ങ് അവസാനിച്ചു പോകുന്നതാ.. ഹിഹി :-)

    ReplyDelete
  3. മറ്റുള്ളവര്‍ എന്തും പറയട്ടെ; അതേപറ്റി ചിന്തിക്കാതിരിക്കുക.

    നീ സ്വീകരിച്ച പാത ശരിയാണെന്നു തോന്നുന്നിടത്തോളം മുന്നോട്ടു തന്നെ പോകുക.

    വിജയം നിന്നെത്തേടി വരും..!

    നല്ല ചിന്ത തന്നെയാണിത്...ആശംസകള്‍...

    ReplyDelete
  4. മഴക്കിളി, നന്ദി.. വീണ്ടും ഇത് വഴി വരുമെന്ന് കരുതുന്നു...

    ReplyDelete
  5. സംഗതി കൊള്ളാലോ..

    *ആ വിസ്വസങ്ങളില്‍ സന്ദേഹത്തിന്‍റെയോ
    *വിശ്വാസങ്ങളിൽ

    ഒരു തെറ്റ് കണ്ട് പിടിച്ചേ.. :-)

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം