എന്‍ഡോസള്‍ഫാന്‍

എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ പത്രത്തിലും ചാനലുകളിലും ന്യൂസ്‌ ആവാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു മാസം ആയിക്കാണും. എന്നിട്ടും അതിനെപറ്റി പഠിക്കാനും ചര്‍ച്ച ചെയ്യാനും അല്ലാതെ, കര്‍ക്കശമായ ഒരു നടപടിയും എടുത്തതായി ഇത് വരെ ഒരു ന്യൂസും കാണാന്‍ പറ്റിയില്ല എന്നത് വളരെ സങ്കടകരം ആയ ഒരു വസ്തുത ആണ് !


ചോദ്യങ്ങള്‍ രണ്ടു ആണ് !

#1 : എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ പണ്ടേ നിരോധിച്ചതാണ് എങ്കില്‍ പോലും, പലയിടത്തും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപെടുന്നു. കേരളത്തിലെ ഉപയോഗം തടയാന്‍ നമ്മുടെ സര്‍ക്കാരിനു കഴിയാത്തത്തിനു, 'തമിഴ്നാട്ടില്‍ എന്‍ഡോസള്‍ഫാനു വിലക്കില്ല' എന്നത്  ഒരു justification ആവുമോ ? നമ്മുടെ സര്‍ക്കാരിനു ആദ്യം വിലക്കുള്ളിടത് (കേരളത്തില്‍ )  ഉപയോഗിക്കുന്നത് തടയാന്‍ ശ്രമിക്കരുതോ ?

#2 : ലോകത്തിന്റെ പലയിടത്തും പണ്ടേ നിരോധിച്ചതും ഇതിന്റെ ഉപയോഗം മനുഷ്യരില്‍ ഉളവാക്കുന്ന പ്രശ്നങ്ങളെ പറ്റി ലോകത്തിന്റെ പലയിടങ്ങളില്‍ നടന്ന പഠന വിവരങ്ങള്‍ വെറും ഒരു google search ഇന് പോലും തരാന്‍ കഴിയുന്നതും ആണ്. എന്നിട്ടും കേന്ദ്രം/കോടതി ഉടനടി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതെ, വീണ്ടും ഒരു പഠനത്തിന്റെ റിസള്‍ട്ടും കാത്തിരിക്കുന്നത് എന്തുകൊണ്ട് ? ഇത്രയ്ക്ക് incidents റിപ്പോര്‍ട്ട്‌ ചെയ്യപെട്ട സ്ഥിതിക്ക് ആദ്യം കീടനാശിനി മുഴുവനായി നിരോധിച്ച ശേഷം, ഒരു പഠനത്തിനു വിധേയമാക്കുകയും 'എന്‍ഡോസള്‍ഫാന്‍ ദോഷകരം അല്ല' എന്ന് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് തെളിയിക്കാന്‍ പറ്റിയെങ്ങില്‍ മാത്രം  പിന്നീടു ഉപയോഗ അനുമതി നല്‍കുകയും ആയിരുന്നില്ലേ വേണ്ടത് ?

നമ്മുടെ നിയമങ്ങളും അതിന്റെ നൂലാമാലകളും രീതികളും ഒന്നും അറിയില്ലെങ്ങിലും, സാദാരണക്കാരന്റെ ബുദ്ധിയില്‍ സ്വാഭാവികം ആയി തോന്നുന്ന രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു എന്ന് മാത്രം.

എന്റെ അനുമാനങ്ങള്‍ തെറ്റായിരിക്കാം. നടപടികള്‍ എടുക്കാത്തതിന് അതിന്റെതായ കാരണങ്ങളും ഉണ്ടാകാം. പക്ഷെ കാരണങ്ങള്‍ എന്തുമാകട്ടെ, ഒരു മാസം കഴിഞ്ഞിട്ടും ഒരു കുറെ ചര്‍ച്ചകളും പഠനങ്ങളും പ്രസംഗങ്ങളും ചെയ്തതല്ലാതെ മറ്റൊന്നും നടന്നില്ല എന്നത് വാസ്തവം ! കമലഹാസന്‍ UPO എന്ന സിനിമയില്‍ ചോദിച്ച പോലെ, "why shouldn't justice be instant ?"

Comments

  1. 'ഇത്രയ്ക്ക് incidents റിപ്പോര്‍ട്ട്‌ ചെയ്യപെട്ട സ്ഥിതിക്ക് ആദ്യം കീടനാശിനി മുഴുവനായി നിരോധിച്ച ശേഷം, ഒരു പഠനത്തിനു വിധേയമാക്കുകയും 'എന്‍ഡോസള്‍ഫാന്‍ ദോഷകരം അല്ല' എന്ന് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് തെളിയിക്കാന്‍ പറ്റിയെങ്ങില്‍ മാത്രം പിന്നീടു ഉപയോഗ അനുമതി നല്‍കുകയും ആയിരുന്നില്ലേ വേണ്ടത് ?'

    അങ്ങനൊക്കെ ആയിരുന്നെങ്കില്‍ നമ്മുടെ നാട് എന്നേ നന്നായിപ്പോയേനെ?

    ReplyDelete
  2. ഇനിയും പ്രധാനമന്ത്രി പഠിക്കുവാന്‍ പോകുന്നു ഈ വിഷയം

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം