Posts

Showing posts from 2011

ഒരു കുളിര്‍ കാറ്റ്

ഒരുപാട് നാളായി അകന്നു കഴിഞ്ഞിട്ടും, ഒരു കുളിര്‍ കാറ്റായി നീ വന്നുപോയി... എന്നുമെന്‍ മനസ്സിന്‍ വാതില്പഴുതിലൂടെ എന്തിനോ നീയെന്നെ എത്തിനോക്കി. സന്ധ്യതന്‍ കാന്തിയും അന്തിതന്‍ ശാന്തതയും സോപാന സംഗീത മാധുരമാം നിന്‍നാദവും... നിന്റെ പുഞ്ചിരിയും നിന്റെ കളിവാക്കുകളും, നിന്‍ കണ്ണിമ പോലും ഓര്‍ക്കുന്നുമിന്നും ഞാന്‍ ഇന്ന് ഞാനറിയുന്നു, മറന്നിരുന്നില്ല ഞാന്‍ ഇന്നലകളിലെയാനല്ല നിമിഷങ്ങള്‍ ഒന്നുമേ ഇന്നുമെന്‍ മനസ്സില്‍ നീ പൂതുലഞ്ഞിരിപ്പതു... ഇന്നുപോല്‍ എന്നെന്നും വസന്തം വിടര്‍ത്തും. മനസ്സിലാവാന്‍ കഴിയാതെ പോയന്നു നിന്‍ മനസ്സാം ചില്ലുകള്‍ ഉടയുന്ന കാഴ്ചകള്‍ മാപ്പ് തരാന്‍ നിനക്കാവില്ലയെങ്ങിലും മാപ്പ് ചോദിപ്പൂ ഞാന്‍ നിന്നെ പിരിഞ്ഞതില്‍ വേദനിപ്പിക്കുവാന്‍ വേണ്ടിയല്ലെങ്ങിലും.. വേദനകള്‍ മാത്രമേ ഞാന്‍ തന്നിരുന്നുള്ളൂ വിട്ടുപിരിഞ്ഞൊരു നാള്‍ മുതലിന്നു വരെ വെറുതെ തേടുന്നു ഞാന്‍ എന്നിലെയെന്നെ.. ഒരുവട്ടം കൂടിയെല്ലാം തുടങ്ങാന്‍ കഴിഞ്ഞെങ്ങില്‍ ഒന്നൊന്നായി തെറ്റുകള്‍ ഞാന്‍ തിരുത്തിയേനെ. കാലത്തിന്‍ വീഥിയില്‍ തിരിച്ചു പോക്കില്ലല്ലോ കാത്തിരിക്കട്ടെ ഞാന്‍ ഇനിയുള്ള കാലങ്ങള്‍ !

ഒരു കാത്തിരിപ്പ്‌

അപ്രതീക്ഷിതമായി ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടി, ആ ഒരു നാളത്തെ കണ്ടുമുട്ടല്‍, പിന്നീടു ഒരുപാടു നാളത്തെ സല്ലാപം ആയി തുടര്‍ന്നു... ആദ്യമൊക്കെ പരസ്പരം അറിയാനുള്ള ആകാംക്ഷ ! പരസ്പരം അറിഞ്ഞപ്പോള്‍ പിന്നെ, അറിയാതെ ഉണ്ടായ ഇഷ്ടം.. പിന്നീടങ്ങോട്ട് ഇഷ്ടങ്ങള്‍ പങ്ങുവക്കാനുള്ള രണ്ടു പേരുടെയും ഒരു വീര്‍പ്പുമുട്ടല്‍ ആയിമാറി ! ഇഷ്ടങ്ങള്‍ പിന്നെ എപ്പോഴോ പ്രണയങ്ങള്‍ ആയി മാറിയിരുന്നോ ? അറിയില്ല.. പക്ഷെ വെറും ഇഷ്ടങ്ങള്‍ ആയിരുന്നില്ല അത്. സൌഹൃദം, ഇഷ്ടം, സ്നേഹം, പ്രണയം, കാമം ഇങ്ങനെ പല ഭാവങ്ങളും ഉണ്ടായിരുന്നിരിക്കാം. അവയ്ക്കിടയിലെ അതിര്‍വരമ്പുകള്‍ അറിയാത്ത രീതിയില്‍ ഒരു അടുപ്പം. അവയ്ക്കിടയിലെ അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനും പാലിക്കാനും ശ്രമിക്കാതിരുന്നിട്ടല്ല. പക്ഷെ ആ ശ്രമം വിഫലം ആയിരുന്നു. പലപ്പോഴും അതിര്‍വരമ്പുകള്‍ മാഞ്ഞുപോവുന്നത് പോലെ തോന്നി. അതിര്‍വരമ്പുകള്‍ ഇല്ലാതെ പല തലങ്ങളില്‍ ഉള്ള ഈ സൌഹൃദം. അതു തന്നെ ആവും ഈ സൌഹൃദം 'something special' ആയി മാറാന്‍ കാരണവും. എന്തായാലും അത് ഞാന്‍ വളരെ അധികം ആസ്വദിച്ചുമിരുന്നു.. അതുകൊണ്ട് തന്നെ അതിര്‍വരമ്പുകള്‍ക്ക് അധികം പ്രസക്തി കൊടുത്തില്ല. ഒരുപാട്

വര്‍ണങ്ങളും ചായങ്ങളും

ഞാന്‍ എല്ലാവരില്‍ നിന്നും എല്ലാത്തില്‍ നിന്നും ഒരുപാടു അകന്നുപോയിരികുന്നു... ഒരു തിരിച്ചു പോക്കിന് അവ്വാത്ത വിധത്തില്‍ ! ഇത് പെട്ടന്നുണ്ടായ ഒരു തിരിച്ചരിവല്ല. ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു. നമ്മുടെ ജീവിതത്തിലെ എല്ലാം നമ്മള്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ്.  ജീവിതത്തില്‍ എപ്പോഴും, പിന്നിട്ട് വന്ന ഓരോ പാതയിലും ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ എന്തൊക്കെ ആയിത്തീര്ന്നോ, അതൊക്കെ ഞാന്‍ തിരഞ്ഞെടുത്തതാണ്. എനിക്ക് എന്തെങ്ങിലും ആയിത്തീരാന്‍ കഴിയാതിരുന്നെങ്ങില്‍ അത് എപ്പോഴൊക്കെയോ ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ തെറ്റായിപ്പോയത് കൊണ്ടാവാം. ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ എല്ലാരില്‍ നിന്നും അകലങ്ങളിക്ക് ആയിരുന്നു. ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും അത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.  കുറെ നാളുകള്‍ എല്ലാരില്‍ നിന്നും അകന്നു നിക്കുമ്പോള്‍ പതുക്കെ പതുക്കെ മാനസികമായി അകലാന്‍ തുടങ്ങും. പിന്നെ പിന്നെ ഫ്രണ്ട്സിനും ബന്ധുക്കള്‍ക്കും ഒക്കെ നമ്മള്‍ അവരുടെ ജീവിതത്തിലെ ഒരു അവസ്യത അല്ലാതായി മാറും. വല്ലപ്പോഴും അവരുടെ ജീവിതത്തിലേക്ക് വന്നു പോകുന്ന ഒരു വിരുന്നുകാരന