ഒരു കുളിര്‍ കാറ്റ്

ഒരുപാട് നാളായി അകന്നു കഴിഞ്ഞിട്ടും,
ഒരു കുളിര്‍ കാറ്റായി നീ വന്നുപോയി...
എന്നുമെന്‍ മനസ്സിന്‍ വാതില്പഴുതിലൂടെ
എന്തിനോ നീയെന്നെ എത്തിനോക്കി.

സന്ധ്യതന്‍ കാന്തിയും അന്തിതന്‍ ശാന്തതയും
സോപാന സംഗീത മാധുരമാം നിന്‍നാദവും...
നിന്റെ പുഞ്ചിരിയും നിന്റെ കളിവാക്കുകളും,
നിന്‍ കണ്ണിമ പോലും ഓര്‍ക്കുന്നുമിന്നും ഞാന്‍

ഇന്ന് ഞാനറിയുന്നു, മറന്നിരുന്നില്ല ഞാന്‍
ഇന്നലകളിലെയാനല്ല നിമിഷങ്ങള്‍ ഒന്നുമേ
ഇന്നുമെന്‍ മനസ്സില്‍ നീ പൂതുലഞ്ഞിരിപ്പതു...
ഇന്നുപോല്‍ എന്നെന്നും വസന്തം വിടര്‍ത്തും.

മനസ്സിലാവാന്‍ കഴിയാതെ പോയന്നു നിന്‍
മനസ്സാം ചില്ലുകള്‍ ഉടയുന്ന കാഴ്ചകള്‍
മാപ്പ് തരാന്‍ നിനക്കാവില്ലയെങ്ങിലും
മാപ്പ് ചോദിപ്പൂ ഞാന്‍ നിന്നെ പിരിഞ്ഞതില്‍

വേദനിപ്പിക്കുവാന്‍ വേണ്ടിയല്ലെങ്ങിലും..
വേദനകള്‍ മാത്രമേ ഞാന്‍ തന്നിരുന്നുള്ളൂ
വിട്ടുപിരിഞ്ഞൊരു നാള്‍ മുതലിന്നു വരെ
വെറുതെ തേടുന്നു ഞാന്‍ എന്നിലെയെന്നെ..

ഒരുവട്ടം കൂടിയെല്ലാം തുടങ്ങാന്‍ കഴിഞ്ഞെങ്ങില്‍
ഒന്നൊന്നായി തെറ്റുകള്‍ ഞാന്‍ തിരുത്തിയേനെ.
കാലത്തിന്‍ വീഥിയില്‍ തിരിച്ചു പോക്കില്ലല്ലോ
കാത്തിരിക്കട്ടെ ഞാന്‍ ഇനിയുള്ള കാലങ്ങള്‍ !

Comments

  1. Ok so do you wanna tell me something that i dont know about?:)

    ReplyDelete
  2. ട്യൂണിട്ടാൽ ഇത് നല്ലൊരു ഗാനമാകുമെന്ന് തോന്നുന്നു.

    ReplyDelete
  3. @Anagh, hey, parayan mathram onnumille... ithu veruthe ezhuthiyathaa..

    @kumaran, valare nandhi...

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം