Posts

Showing posts from December, 2015

നിഗൂഡമായ കാടു

നമ്മുടെ മനസ്സ് ഒരു നിഗൂഡമായ കാടു പോലെയാണ്... അതിൽ നാനാവിധത്തിലുള്ള പക്ഷിമൃഗാധികൾ കൂട്ടം കൂട്ടമായി വസിക്കുന്നുണ്ട്. എല്ലാവരുടെ മനസ്സിലും ഉണ്ട് മയിലും മുയലും പുള്ളിമാനും വെള്ളരിപ്രാവുകളും ഒക്കെ.. എല്ലാവരുടെ മനസ്സിലും ഉണ്ട് കുറുനരിയും, ചെന്നായും കടുവയും, കാട്ടുപോത്തും ഒക്കെ... അപകടകാരികളായ ജീവികൾ സാദാരണ ഉൾക്കാടിൽ ആണ് ഉണ്ടാവുക പതിവ്. ഒമനത്തമുള്ള ജീവികൾ കാടിന്റെ ബാഹ്യമുഖത്തും. എത്രത്തോളം അവയെ ആ സന്തുലിതയിൽ കൊണ്ടുപോകുന്നുവോ അത്രത്തോളം ആണ് പുറമേ നിന്ന് നോക്കുമ്പോഴുള്ള കാടിന്റെ മനോഹാരിതയും... പുറമേ മനോഹരം എന്ന് കരുതി കട്ടിൽ വന്യജീവികൾ ഇല്ല എന്ന് അർത്ഥമില്ല... നിഗൂഡതകൾ ചികഞ്ഞു ഉള്ളിലോട്ടു സഞ്ചരിക്കുന്തോരും സന്ദര്ബത്തിനു അനുസരിച്ച് ഓരോ ജീവികൾ തലപോക്കിത്തുടങ്ങും എന്ന് മാത്രം ! ആളുകളുടെ മനസ്സും അതുപോലെ തന്നെയാണ് !