ജനലിനപ്പുറത്തെ കാഴ്ച

ഇഷ്ടമുള്ളതായി ഒന്നുമില്ലീനഗരത്തില്‍
അറിയാമെനിക്കതു എങ്ങിലുമിന്നും
അറിയാതെ ഞാനെന്‍ ജനലിലൂടെയീ
നഗരത്തിന്‍ തിരക്കും നോക്കിയിരുപ്പായ്!

ദിനരാത്രി തന്‍ പ്രതിഭാസത്തെ തെന്നെയും
പുക്ചിക്കുമാറായി ഇരുട്ടിനെയോന്നാകെ
ഓടിച്ചകറ്റീയീ റോഡിന്നിരുവശവും
നിരന്നുനില്‍ക്കുമാ വഴി വിളക്കുകള്‍ !

ആകാംക്ഷയില്ലെനിക്കീ, നാഗരിക
ജീവിതരീതികള്‍ നേരിട്ടറിയുവാന്‍ !
ഒരു വെഗ്രലുമില്ലെനിക്കീ, നഗരിക 
സൌന്ദര്യം കണ്ടാസ്വദിക്കുവാന്‍ !

ഒരിറ്റു കൌതുകവുമില്ല, ഈ തിരക്കിട്ട
നാഗരിക ജീവിത ശൈലികളോടുതാനും   
എങ്ങിലും ഞാനെന്‍ ജനലിലൂടീ തിരക്കി
ലേക്കെവിടെയോ നോക്കിയിരിപ്പാണിന്നും ! 

നഗര വീഥിയില്‍ മിന്നി മറയുന്നിതാ,
മരണ വേഗത്തിലോടുന്ന കാറുകള്‍.
എന്തിനോ വേണ്ടി നെട്ടോട്ടമോടുന്നു,
നാഗരികവാസികള്‍ വീഥിയില്‍ ഒട്ടുക്കും.

തിരക്കാണവര്‍ക്കെന്നും തന്‍ ജീവിതം
കൂടുതല്‍ നാഗരികമാക്കീടുവാന്‍ ! ആ 
നെട്ടോട്ടത്തില്‍ അറിയാതെപോയവര്‍
തന്‍ ജീവിതം കൂടുതല്‍ യന്ത്രികമാവുന്നത്

തന്‍ ജീവിതത്തിന്‍ ജീവസ്സറ്റുമാറ്റി
ക്കൊണ്ടവര്‍ വെട്ടിപ്പിടിക്കുവതെന്തു 
ഈ അര്‍ത്ഥശൂന്യമാം തിരക്കുകളോ ?
അതോ യാന്ത്രികമാം നാഗരികതയോ ?

തിരക്കാക്കാണവര്‍ക്കെപ്പോഴും തന്‍ ജീവിതം
കൂടുതല്‍ കൂടുതല്‍ നാഗരികമാക്കീടുവാന്‍ !
അതിനിടയിലെപ്പോഴോ ജീവസ്സില്ലാതായ ജീവിതം,
ജീവിച്ചു തീര്‍ക്കുന്നോരുപാടു മനുഷ്യജന്മങ്ങള്‍ !

ഈ നാഗരിക ജീവിതം ജീവിച്ചു തീര്‍ക്കുന്നോരുപാടു മനുഷ്യജന്മങ്ങള്‍ !

Comments

  1. shino vrithavum alankaaravum ok nokki kavitha ezhuthande...idil onnumilla....satyam matram unde pache..nice...

    ReplyDelete
  2. ഹിഹി.. ഇത് കവിത ആയിടൊക്കെ കണ്ടതല്ലേ തെറ്റ്.. കവിത എഴുതാന്‍ മാത്രം എനിക്ക് വിവരം ഒന്നും ഇല്ല.. വെറുതെ തോന്നുന്നത് എന്തൊക്കെയോ എഴുതി കൂട്ടും.. അത്ര തന്നെ..

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം