'ലഡു'വും 'ജിലേബി'യും

ഞങ്ങളുടെ കോളേജില്‍ ആവശ്യത്തിനു (അല്ല, ആവശ്യത്തില്‍ വളരെ കൂടുതല്‍ ആയി തന്നെ ) റാഗിങ് ഉണ്ടായിരുന്ന കാലം... ഫസ്റ്റ് ഇയരില്‍ ഏറ്റവും കൂടുതല്‍ റാഗിങ് അനുഭവിച്ചിരുന്നത് മലയാളികള്‍ ആയിരുന്നു... മലയാളി ഫസ്റ്റ് ഇയര്‍സിനെ അത്രത്തോളം റാഗിങ് ചെയ്തത് മറ്റാരും അല്ലാ.. മലയാളികളായ സീനിയര്സ് തന്നെ ആയിരുന്നു.!

ആ വര്‍ഷം ഞങ്ങളുടേയൂഴമാണെന്ന് അറിയാവുന്നത്‌ കൊണ്ടു തന്നെ എതിര്‍പ്പോന്നും പ്രകടിപ്പിക്കാതെ തികച്ചും കൃതര്‍ഥതയോടെ എല്ലാം ഏറ്റു വാങ്ങി... അല്ലെങ്കിലും ഈ റാഗ്ഗിംഗ് ഒക്കെ ഞങ്ങളുടെ കോളേജില്‍ കലാകാലങ്ങള്‍ ആയി നടന്നു വരുന്ന ആചാരങ്ങള്‍ ആണ്. ഞങ്ങള്‍ ആയിട്ട് അങ്ങ് എതിര്‍ത്ത് ഇല്ലതാകിയാല്‍ നശിക്കുന്നത് നമ്മുടെ വിലപെട്ട ആചാരങ്ങളും മൂല്യങ്ങളും അല്ലെ ? അതോണ്ട് മറുത്തൊന്നും മിണ്ടിയില്ല (എതിര്‍പ്പു പ്രകടിപ്പിക്കാന്‍ ധൈര്യമില്ലാ എന്നതു ഇങ്ങനെയും പറയാം).

~~~~~~1~~~~~~~~

അപ്പോഴൊക്കെ അത് ഭായാനകതയുടെ ഭീകര നിമിഷങ്ങള്‍ ആയിരുന്നു. തെറിവിളികള്‍, പരിഹാസങ്ങള്‍, ക്രിടിസിസം, ശാരീരികമായും മാനസികമായും ഉള്ള tortures, എല്ലാം ഒരു ലിമിറ്റും ഇല്ലാതെ ദിവസവും കിട്ടും..!

പിന്നെ അന്നന്നു കേള്‍ക്കുന്ന തെറിയുടെ അര്‍ത്ങ്ങളും ഉപയോഗ ശീലിയും ഒക്കെ അടുത്ത  ദിവസത്തിനുള്ളില്‍ ഞങ്ങള്‍ മനസ്സിലാക്കിയിരിക്കണം എന്നത്‌ സീനിയെര്സിന്റെ നിര്‍ബന്ധമായിരുന്നു... (ഹാ! SSLC ക്കു പോലും അന്നന്നു പഠിക്കുന്ന ശീലം എനിക്കില്ലായിരുന്നു...). ഒരു ചെങ്കല്ലിനേക്കാള്‍ വലുപ്പമൂണ്ടായിട്ടും മലയാള നിഖണ്ഡുവിന്‌ ഉള്ളാ പരിമിതികളും കുറവുകളും ഞങ്ങള്‍ ശരിക്കും മനസ്സിലാക്കിയത്‌, സീനിയര്സ് വിളിക്കാറുള്ള തെറികളുടെ അര്‍ത്‌‍ഥം തേടി പോയപ്പോഴാണ്... എന്തായാലും റാഗിങ് കഴിയുമ്പോഴേക്കും മലയാളം, തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള തെറികള്‍ അര്‍ത്‌‍ഥം, ഗ്രാമര്‍ , ഉച്ചാരണ സ്പുടത എന്നിവ അടക്കം ഒരു വിധം പഠിച്ചു കഴിഞ്ഞിരുന്നു.

ഇതൊന്നും പോരാഞ്ഞു, ദിവസവും കിട്ടാറുള്ള 'ലഡു'വിന്റെയും 'ജിലേബി'യുടെയും  എണ്ണം തെറ്റാതെ കൌംണ്ട് ചെയ്യണം! ഹാ പറയാന്‍ മറന്നു.. ഞങ്ങളുടെ ഹോസ്റ്റലില്‍  അന്നുണ്ടായിരുന്ന റാഗ്ഗിങ്ങിനെ പറ്റി പറയുമ്പോള്‍, തികച്ചും ഒഴിച്ച് കൂടാത്തതായിരുന്നു ലഡുവും ജിലേബിയും*..! ജൂനിയര്സ് ചെയ്യുന്ന ഓരോ തെറ്റിനും അനുസരണ ഇല്ലായ്മയ്ക്കും അതാതിന്റെ തോത്‌ നോക്കി  സീനിയെര്സില്‍ നിന്നു ലഡുവോ ജിലേബിയോ കിട്ടും...

Note : ലഡുവും ജിലേബിയും തരുന്ന സെനിയെര്സിനെ പറ്റി വായനക്കാര്‍ക്ക് വലിയ അഭിപ്രായങ്ങള്‍ ഉണ്ടായി പോയെങ്ങില്‍ തെറ്റി ! അങ്ങനെ ഒരു അഭിപ്രായം തിരുത്താതെ തുടരാന്‍ എന്‍റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. എന്‍റെ നല്ലവരായ (?) എല്ലാ സെനിയെര്സും ക്ഷമിക്കുക..
*ലഡു - മുഖത്തോ കരണത്തോ നോക്കി നല്ല ചൂടുള്ള അടി; ചെവിയില്‍ നിന്ന് പോന്നീച്ച പറക്കുന്ന രീതിയില്‍ ഉള്ളത് - അതാണു ലഡു എന്നു നാമകരണം ചെയ്തിരുന്നത്‌ !
*ജിലേബി - ലഡുവിനെക്കള്‍ പവര്‍ കുറഞ്ഞ എല്ലാ അടികളെയും ജിലേബി എന്നും വിളിക്കപെട്ടു..!

~~~~~~2~~~~~~~~

ഇനി അനുസരണ കേടോന്നും കാട്ടിയില്ലെങ്ങിലും സീനിയെര്സിന്‌ ഞങ്ങളോട്  ഇഷ്ടം തോന്നുമ്പോഴൊക്കെ ലഡുവോ ജിലേബിയോ തരുമായിരുന്നു. അങ്ങനെ ഉള്ള ഒരു 'ബാലപാഠം' ആയിരുന്നു "കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത് ?"എന്ന debate.  "കോഴിയാണ് ആദ്യം ഉണ്ടായത്" എന്ന് ഞാന്‍ സ്ഥാപിക്കണം.. എന്‍റെ സഹമുറിയന്‍ (അതായത് റൂം മേറ്റ്‌) "കോഴി അല്ല, മുട്ടയാണ്‌ ആദ്യം ഉണ്ടായത്" എന്ന് വാദിക്കണം ! വെറുതെ വാദിച്ചാല്‍ പോര കേട്ടോ, കാര്യ കാരണങ്ങള്‍ നിരത്തി പ്രൂവ് ചെയ്യണം പോലും (അതും ഈ ഞാന്‍ ! നടന്നതു തന്നെ ! ഹഹ). എല്ലാം കേട്ട് സീനിയേര്‍സ് വിധി കല്പിക്കും; വാദത്തില്‍ തോറ്റവര്‍ക്ക് ലഡുവും ജിലേബിയും ! ആദ്യം ഉണ്ടായത് കോഴി ആയാലും മുട്ട അയാലും ആര്ക്കെങ്ങിലും ഒരാള്‍ക്കിട്ടു ലഡു കൊടുക്കാം എന്ന് സാരം! ആദ്യം കോഴി ആണ് ഉണ്ടായതെങ്ങില്‍ അവനു കിട്ടും; ഇനി മുട്ടായാണ് എങ്ങില്‍ എനിക്കു കിട്ടും ലഡു. രണ്ടായാലും സെനിയെര്സ് ഹാപ്പി !

ഒരു എട്ടു പത്തു സീനിയേര്‍സ് ഉണ്ടായിരുന്നു അന്ന് ഞങ്ങളുടെ റൂമില്‍. ഹോ ആ എട്ടു പത്തു അസുരന്മാരെ ഒരുമിച്ചു കണ്ടപ്പോഴേ സംഭരിച്ചു വച്ച ധൈര്യം ചോര്‍ന്നു പോയിരുന്നു. പരസ്പര സഹതാപം കൊണ്ടോ (അതോ പേടി കൊണ്ടോ?) എന്തോ ആദ്യമൊക്കെ ഞങ്ങള്‍ രണ്ടാളും അധികം ഒന്നും വാദിചിരുന്നില്ല. അല്ലെങ്കിലും ഞങ്ങള്‍ എന്ത് വാദിക്കാന്‍ ! രണ്ട് പേര്‍ക്കും എത്ര ആലോചിച്ചിട്ടും വാദിക്കാന്‍ പൊയന്റ്സ് ഒന്നും കിട്ടിയതുമില്ല.

"ട്ടോ", "ട്ടോ", "ട്ടോ", "ട്ടോ",.....

ആലോചിചിരിക്കുന്നതിനിടയില്‍ പെട്ടന്നാണ് ഞങ്ങള്‍ക്കായി 'ലഡു'വും 'ജിലേബി'യും വിതരണം ചെയ്യപ്പെട്ടത് ! രണ്ട് പേര്‍ക്കും കിട്ടി ആവശ്യത്തിനു (ആവശ്യത്തില്‍ കൂടുതല്‍??) ലഡുവും ജിലേബികളും! എന്തായാലും ആ ലഡുവും ജിലേബിയും കിട്ടിയപ്പോ, അറിയാതെ എവിടെന്നോ കുറേ പൊയന്റ്സ് കിട്ടി. (കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയപ്പോ വാദിക്കാനുള്ള പോകിന്റ്സും കിട്ടി). പിന്നെ പൊരിഞ്ഞ വാദങ്ങള്‍ ആയിരുന്നു. അവനു ലഡു കിട്ടിയാലും വേണ്ടില്ല, എങ്ങനെ എങ്കിലും 'കോഴി ആണ് ആദ്യം ഉണ്ടായതു' എന്ന് സ്ഥാപിക്കണം, എനിക്ക് രക്ഷപെടണം അതായിരുന്നു എന്‍റെ ലക്‌ഷ്യം.‌

പക്ഷെ നോ രക്ഷ. അവന്‍ വാചക കസര്‍ത്ത് കൊണ്ട് 'ആദ്യം ഉണ്ടായത് മുട്ടയാക്കി' മാറ്റി. എനിക്ക് പിന്നേം വേണ്ടുവോളം ലഡുവും ജിലേബിയും വീണ്ടും കിട്ടി ! ഞാന്‍ ലഡു വാങ്ങുന്നതും നോക്കി സന്തോഷിക്കുന്ന എന്‍റെ സഹമുറിയനെ കണ്ടപ്പോ എനിക്ക് സഹികെട്ടു. പണ്ട് സ്കൂളില്‍ മേരി ടീച്ചര്‍ പഠിപ്പിച്ച Charles Darwin ഇന്റെ 'survival of the fittest' ഇന്റെ ശരിക്കും അര്‍ഥം മനസ്സിലായത് അന്നാണ്..!

~~~~~~3~~~~~~~~

പിന്നൊരു ദിവസം, ഏതോ സീനിയെരുടെ കുരുട്ടു ബുദ്ധിയില്‍ ഉദിച്ച ടോപിക്കുമായി എത്തി. ഞങ്ങലോട് ടോപിക് പറയാന്‍ തുടങ്ങി,

"ടാ... @#$%@##$@#, നിങ്ങള്‍ രണ്ട് പേരും അയല്‍ക്കാര്‍ ആണെന്ന് സങ്ങല്പിക്കുക. അവന്റെ വീടിലെ കോഴി നിന്റെ പറമ്പില്‍ വന്നു മുട്ടയിട്ടു...."

തുടക്കം കേട്ടപോഴെ പന്തിയില്ലായ്മ തോന്നിയ ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

"അയ്യോ, വീണ്ടും കോഴി ! പണ്ടാരം അടങ്ങാന്‍, ഈ കോഴി എന്നേം കൊണ്ടേ പോവുന്നാ തോന്നുന്നേ.. കോഴിയെ കൊണ്ട് ഞാന്‍ തോറ്റു !"

എന്‍റെ ശ്രദ്ധ തെറ്റിയത് മനസ്സിലാക്കിയ ആ കുരുട്ടു ബുദ്ധി തുടര്‍ന്നു..

"ടാ... @#$%@##$@#, എന്താലോചിക്കുന്നെ? മുട്ട നിന്റതാണോ ? അവന്റതാണോ ? രണ്ടാളും മുട്ടയ്ക്ക് തര്‍ക്കിക്കണം ! തുടങ്ങിക്കോ ?"

സത്യം പറഞ്ഞാല്‍ ആദ്യത്തെ അനുഭവത്തിന് ശേഷം ഞാന്‍ കോഴിയെ തന്നെ വെറുത്തു പോയിരുന്നു !

"ഹോ...! എനിക്ക് മുട്ടയും വേണ്ട കോഴിയും വേണ്ട ! ഞാന്‍ വെജിറ്റെറിയന്‍ ആയികൊള്ളം" എന്ന് പറയാന്‍ തോന്നി.. പിന്നെ ലഡുവും ജിലേബിയും വേണ്ടാത്തത് കൊണ്ട് ഒന്നും പറയാതെ വാദങ്ങള്‍ തുടങ്ങി !

എങ്കിലും ഇപ്രാവശ്യം ദൈവം (അല്ല, കോഴി) എന്നെ കൈവിട്ടില്ല ! എന്‍റെ പറമ്പത്ത് ഇട്ട മുട്ട ഞാന്‍ വിട്ടു കൊടുത്തില്ല !  അവനു ലഡുവും ജിലേബിയും കിട്ടുമ്പോ ഒരു സഹതാപം തോന്നിയങ്ങിലും, എന്‍റെ വിജയത്തില്‍ അഭിമാനം തോന്നിയിട്ടോ (അല്ല, അവന്റെ കോഴിയുടെ മുട്ട കിട്ടിയ സന്തോഷതിലോ) എന്നറിയില്ല എന്നോട് ചെറുതായി ചിരിച്ചു പോയി !

അത് കണ്ടപ്പോ "എന്താടാ... @#$%@##$@# ചിരിക്കുന്നെ ?" എന്നും ചോദിച്ചു എനിക്കും തന്നു ഒരു ജിലേബി. അവനു ലഡുവും ജിലേബിയും വാരികൊടുക്കുമ്പോ എനിക്ക് ഒരു ജിലേബി എങ്കിലും ഇരിക്കട്ടെ എന്ന് കരുതി കാണും. എന്തായാലും അത് ഞാന്‍ ചോദിച്ചു വാങ്ങിയതാ എന്ന് തോന്നി ! അതോടെ എന്‍റെ ചിരിയും നിന്നു.

~~~~~~4~~~~~~~~

കോഴി ഒരു തുടക്കം മാത്രം ആയിരുന്നു എന്ന് പിന്നീടു മനസ്സിലായി ! അങ്ങനെ നിരവധി ടോപിക് ഞങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപെട്ടു. പിന്നീടു ലഡുവും ജിലേബിയും എല്ലാം ഞങ്ങള്‍ക്കു പേടി ഇല്ലാതായി (ഒരു ശീലമായി എന്ന് പറയുന്നതാവും ശരി). എങ്കിലും അടി  കിട്ടുന്നതിനിടയിലും അവയെ 'ലഡു'വും 'ജിലേബി'യും ആയി categorize ചെയ്തു എണ്ണം തെറ്റാതെ കൌംണ്ട് ചെയ്യണം എന്നത് ചില്ലറ കാര്യം ആയിരുന്നില്ല ! 'ലഡു'വിന്റെയും 'ജിലേബി'യുടെയും എണ്ണം തെറ്റിയാല്‍ അതിനു വേറെ കിട്ടും.

എന്തൊക്കെ ആയാലും സീനിയെര്സിന് ജൂനിയര്സിനോട് സ്നേഹം പ്രകടിപിക്കാന്‍ ഉള്ള മാര്‍ഗം ആയാണ് ലഡുവും ജിലേബിയെയും (സീനിയേര്‍സ്) കരുതിപോന്നത്. അഹങ്കാരം കൊണ്ട്‌ പറയുകയല്ല കേട്ടോ, ഞങ്ങള്‍ക്കും അതു വേണ്ടുവോളം കിട്ടിയിട്ടുണ്ട്‌ ! കിട്ടിയ 'ലഡു'വിന്റെയും 'ജിലേബി'യുടെയും എണ്ണം പറയാന്‍, എന്‍റെ അഭിമാനം അനുവദിക്കാത്തത് കൊണ്ട് കണക്കുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല. ഞങ്ങള്‍ക്ക് ശേഷം ജോയിന്‍ ചെയ്ത മറ്റൊരു ബാച്ചിനും ഞങ്ങളുടെ അത്രത്തോളം ലഡുവും ജിലേബിയും ടേസ്റ്റ് ചെയ്യാനുള്ള ഭാഗ്യം ദൈവം കൊടുത്തിടുമില്ല, എന്നത് സത്യമാണ്...  അത് വരെ 'ലഡു'വും 'ജിലേബി'യും ടേസ്റ്റ് ചെയ്ത ഞങ്ങളെ പോലെ പലരെയും വേദനിപ്പിക്കുന്ന ഒരു സത്യം !

എന്നിലെ സഹന സക്തിയും ക്ഷമയുടെയും പിന്നെ ധൈര്യക്കുറവിന്റെയും (ആരോടും പറയണ്ട) പരിധികള്‍  എത്ര വലുതാണെന്ന് കണ്ടു ഞാന്‍ തന്നെ അന്ധാളിച്ച ദിവസങ്ങള്‍... അതോ ആ റാഗ്ഗിംഗ് ആണോ എനിക്ക് ഇത്രത്തോളം സഹന സക്തിയും ക്ഷമയും കിട്ടാന്‍ കാരണമായതു എന്നും അറിയില്ല...!

അതിനെ പറ്റി ഒക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പലതും രസകരമായി തോന്നാറുണ്ട്‌...!

Comments

  1. Awesome post bro...Hilarious!!!Loved it...The best one ever!!!

    ReplyDelete
  2. ദേഹോപദ്രവമില്ലാത്ത, മാനസികമായി പീഡിപ്പിയ്ക്കാത്ത റാഗിങ്ങ് (റാഗിങ്ങ് എന്ന പേരു വിളിച്ചാല്‍ തന്നെ കഥ മാറി, ഐസ് ബ്രേക്കിങ്ങ് പോലെയുള്ള ചില പരിപാടികള്‍ എന്നു തിരുത്തണം) ഒരു പരിധി വരെ നല്ലതാണ് എന്നതാണ് അനുഭവം.

    ReplyDelete
  3. nice post machaa

    regards,
    akhil

    ReplyDelete
  4. hahaha... chirichu marichu.

    pala serious aaye anubhavangalum pinnedu alochikumbol ithupole thamasa ayirikkum.

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം