Posts

Showing posts from June, 2010

ജനലിനപ്പുറത്തെ കാഴ്ച

ഇഷ്ടമുള്ളതായി ഒന്നുമില്ലീനഗരത്തില്‍ അറിയാമെനിക്കതു എങ്ങിലുമിന്നും അറിയാതെ ഞാനെന്‍ ജനലിലൂടെയീ നഗരത്തിന്‍ തിരക്കും നോക്കിയിരുപ്പായ്! ദിനരാത്രി തന്‍ പ്രതിഭാസത്തെ തെന്നെയും പുക്ചിക്കുമാറായി ഇരുട്ടിനെയോന്നാകെ ഓടിച്ചകറ്റീയീ റോഡിന്നിരുവശവും നിരന്നുനില്‍ക്കുമാ വഴി വിളക്കുകള്‍ ! ആകാംക്ഷയില്ലെനിക്കീ, നാഗരിക ജീവിതരീതികള്‍ നേരിട്ടറിയുവാന്‍ ! ഒരു വെഗ്രലുമില്ലെനിക്കീ, നഗരിക  സൌന്ദര്യം കണ്ടാസ്വദിക്കുവാന്‍ ! ഒരിറ്റു കൌതുകവുമില്ല, ഈ തിരക്കിട്ട നാഗരിക ജീവിത ശൈലികളോടുതാനും    എങ്ങിലും ഞാനെന്‍ ജനലിലൂടീ തിരക്കി ലേക്കെവിടെയോ നോക്കിയിരിപ്പാണിന്നും !  നഗര വീഥിയില്‍ മിന്നി മറയുന്നിതാ, മരണ വേഗത്തിലോടുന്ന കാറുകള്‍. എന്തിനോ വേണ്ടി നെട്ടോട്ടമോടുന്നു, നാഗരികവാസികള്‍ വീഥിയില്‍ ഒട്ടുക്കും. തിരക്കാണവര്‍ക്കെന്നും തന്‍ ജീവിതം കൂടുതല്‍ നാഗരികമാക്കീടുവാന്‍ ! ആ  നെട്ടോട്ടത്തില്‍ അറിയാതെപോയവര്‍ തന്‍ ജീവിതം കൂടുതല്‍ യന്ത്രികമാവുന്നത് തന്‍ ജീവിതത്തിന്‍ ജീവസ്സറ്റുമാറ്റി ക്കൊണ്ടവര്‍ വെട്ടിപ്പിടിക്കുവതെന്തു  ഈ അര്‍ത്ഥശൂന്യമാം തിരക്കുകളോ ? അതോ യാന്ത്രികമാം നാഗരികതയോ ? തിരക്കാക്കാണവര്‍ക്കെപ്പോഴും തന്‍ ജീവിതം കൂടുതല്‍ കൂടുത