Posts

Showing posts from August, 2015

നൂൽ പൊട്ടിയ പട്ടം

ഒരുപാടു ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ചുറ്റുപാടിൽ ആണോ മനുഷ്യജീവിതം എന്ന ഒരു തോന്നൽ കുറച്ചു ദിവസമായി എന്നിൽ ഉടലെടുതിട്ടു. ഇപ്പോഴാ തോന്നലുകൾ മനസ്സില് കൂടുതൽ കൂടുതൽ ഊന്നൽ കൊള്ളുകയാണ്. പിറവി നല്കിയവരോടുള്ള ആത്മബന്ധത്താൽ ഉള്ള ബന്ധനം, കൂടെ പിറന്നവരോടുള്ള രക്തബന്ധത്താൽ ഉള്ള ബന്ധനം, പിറന്നു വീണ ഭൂമിയോടുള്ള ഗ്രഹാതരത്വത്തിന്റെ കണ്ണികളാലുള്ള ബന്ധനം,  വെള്ളം ഒഴിച്ച് വളര്ത്തിയെടുത്ത ഒരുപാടു പേരോട് കടപ്പാടിന്റെ ബന്ധം. പടര്ന്നു പന്തലിച്ചു കിടക്കുന്ന ഒരു വട വൃക്ഷത്തിന്റെ ഏതോ ഒരു കൊമ്പിൽ മൊട്ടായി പിറന്നതിനാൽ അതിലെ കാക്കത്തോല്ലയിരം കമ്പുകളോടും ഇലകലോടും പിന്നെ ഒരുപാടു കണ്ണികളാൽ ചുഴഞ്ഞുപിരിഞ്ഞു കിടക്കുന്ന വേരുകലോടും ഉള്ള ചരിത്രപരമായ ബന്ധങ്ങളാൽ തീര്ക്കപെട്ട ബന്ധനം. താലി ചരടിനാൽ തീര്ക്കപെട്ട ബന്ധനം. സൌഹൃദത്താൽ കേട്ടിപടുക്കപെട്ട മതിലുകളുടെ ബന്ധനം. നാടിനോടും നാട്ടുകാരോടും ഉള്ള ഇല്ലാത്ത ബന്ധത്തിന്റെ പുറത്തുള്ള ഒരു ബന്ധനം. ഞാനറിയാതെ എനിക്ക് മേൽ   അടിചെല്പിക്കപെടുന്ന ഒരു സാമൂഹികമായ ബന്ധനം. ഒരു രാജ്യത്തിന്റെ നിയമങ്ങളാൽ കേട്ടുപെടുന്ന ബന്ധനം. എല്ലാത്തിനുമുപരി മനുഷ്യനായി പിറന്നതിനാൽ മറ്റു ഒരു ജീവികൾക്കുമില്ലത്ത