Posts

Showing posts from 2009

ഭൂലോകത്തെ കൊച്ചു പൂന്തോട്ടം

Image
ഈ ഭൂലോകത്തെ എന്‍റെ കൊച്ചു പൂന്തോട്ടം !    

മനസ്സ് - ഒരു ചിലന്തിവല

Image
ചിലന്തി വല പോലെ ചുറ്റി കുഴഞ്ഞു കിടക്കുന്നതാണ് എ ന്റെ മനസ്സ്‌. ..! അതിലേക്കു കടന്നു വരുന്ന എന്തിനേയും അമര്‍ത്തി പിഴിഞ്ഞ് സത്ത് ഊറ്റിക്കുടിക്കുന്ന ഒരു ചിലന്തി കണക്കെയുള്ള തലച്ചോറും! ഈ ചിലന്തിക്കു ഇരയാകുന്ന വിഷയം എന്തുമാകാം. അവയെ നനാതലത്തില്‍ നിന്നു അപഗ്രഥിച്ചു കൂട്ടിക്കിഴിച്ചു ഒടുവില്‍ എത്തിനില്‍ക്കുന്നത്‌ എപ്പോഴും എന്തെങ്കിലും ഒരു ചോദ്യ ചിഹ്നത്തിലായിരിക്കും. ഇങ്ങനെയുള്ള ചോദ്യചിഹ്നങ്ങള്‍ ആയിരിക്കും പലപ്പോഴും മനസ്സാകുന്ന ചിലന്തിവലക്കൂട്ടില്‍ അവശേഷിക്കുന്നത്. സത്തെല്ലാം ഊട്ടിക്കുടിക്കപെട്ടു അവശേഷിക്കുന്ന ആ ചോദ്യചിഹ്നങ്ങള്‍ കാണുമ്പോള്‍ ഒരു കാര്യത്തില്‍ ചോദ്യമില്ലതയിരിക്കും. തീരുമാനങ്ങള്‍ എടുക്കാനുള്ള എന്റെ കഴിവില്ലായ്മയില്‍ !!! .

ഹര്‍ത്താലുകള്‍ - ഒരു ടൈം ട്രാവെല്ലിംഗ്!

കഴിഞ്ഞ പ്രാവശ്യം മൂന്നു ദിവസത്തെ ലീവും തട്ടിക്കൂട്ടി എന്തൊക്കെയോ ചെയ്യണമെന്നു കരുതി, നാട്ടില്‍ പോയതാ... പാര്‍ട്ടി അടിപിടി കാരണം ഒരു ദിവസം ഹര്‍ത്താല്‍ ആയിരുന്നു. അടുത്ത ദിവസം ബസ്സ് പണിമുടക്കും. അങ്ങനെ ആറ്റു നോറ്റ് കിട്ടിയ ലീവ് വെറുതെ പോയി ... ഒരു ബസ് നിര്‍ത്താതെ പോയാല്‍ മതി, മലയാളിയുടെ യുവ രക്തം തിളക്കാന്‍. "എന്നാല്‍ നീ ബസ്സ് ഓടിക്കുന്നതോന്നു കാണണം .." എന്ന ചിന്തയാ ഉടനെ. പിന്നെ ബസ്സ് അടിച്ച് പോളിക്കലായി, കത്തിക്കലായി.. KSRTC ബസ്സാണേല്‍ അടിച്ച് പൊളിക്കാന്‍ ഒരാവേശം വേറെ തന്നെയാ കേട്ടോ! "നീയാരാടാ ചോദിയ്ക്കാന്‍ ഇതു ഗവണ്മെന്‍റു സ്വത്താണു " എന്ന ഭാവമാ ... എന്ന് വച്ചാല്‍ ഞങ്ങള്‍ക്ക് എപ്പോ വേണേലും അടിച്ച് പൊളിക്കാം , കത്തിക്കാം എന്നര്‍ത്ഥം . തികച്ചും ന്യായമായ ചോദ്യം!!! (ന്യായമായി തോന്നുയത് എനിക്കല്ല, കേട്ടോ...) ബസ്സോ പൊളിച്ചു, എന്നാല്‍ അവിടെ തീരുമോ കൂത്ത്! ഹേയ്... ബസ്സ്‌ നിര്‍ത്താതെ പോയതിനു അടുത്ത ദിവസം വിദ്യാര്‍ഥി സംഘടനയുടെ വക റോഡു തടയല്‍..! അതിനടുത്ത ദിവസം ബസ്സ് കത്തിച്ചതില്‍ പ്രധിഷേധിച്ചു ബസ്സ് ജീവനക്കാരുടെ വക പണിമുടക്ക്‌.. അതങ്ങനെ പോകും...!

പുതുമകള്‍ തേടിയുള്ള ഈ യാത്ര !

ഈ യാത്രയില്‍, സ്വപ്നങ്ങളായിരുന്നു എന്‍റെ കളിത്തോഴര്‍ ഓര്‍മകളായിരുന്നു എന്‍റെ കളിക്കോപ്പുകള്‍ ആഗ്രഹങ്ങളായിരുന്നു എന്‍റെ സഹയാത്രികര്‍ അനുഭവങ്ങളായിരുന്നു എന്‍റെ ഗുരുനാഥര്‍ പ്രതീക്ഷകള്‍ എനിക്കെന്നും വഴിവിളക്കുകളായിരുന്നു സംഗീതം എനിക്കെന്നും ഉന്മേഷം പകര്‍ന്നിരുന്നു ആവശ്യങ്ങള്‍ എനിക്ക് അവസരങ്ങളായി മാറി കാലം എന്‍റെ ചെയ്തികള്‍ക്കെല്ലാം സാക്ഷിയായി ഇങ്ങനെയെല്ലാം ഉണ്ടായിരുന്നെങ്കിലും, എനിക്ക് ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നു... ലക്ഷ്യങ്ങളില്ലാതെ പൂമ്പാറ്റകളെ പോലെ, ഒരിടത്ത് നിന്നോരിടത്തേക്കുള്ള ഈ യാത്ര..! പുതുമകള്‍ തേടിയുള്ള ഈ യാത്ര, അതായിരുന്നു എന്‍റെ ജീവിതം...! അതായിരുന്നു എനിക്കേറ്റവും സുഖകരം ! ഒരു തീര്‍ത്ഥാടനം പോലെ ! പുതുമകള്‍ തേടിയുള്ള ഈ യാത്ര !

എന്‍റെ കുറേ ഭ്രാന്തന്‍ ചിന്തകള്‍ !

ഇതാ കുറേ ഭ്രാന്തന്‍ ചിന്തകള്‍ ! നിന്‍റെ കഴിവുകളും കഴിവില്ലയ്മകളും തിരിച്ചറിയുക; തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക. നിന്‍റെ മേഖലകളും സാധ്യതകളും ഒപ്പം പരിമിതികളും സ്വയം ബോധ്യപ്പെടുത്തുക. നീ സ്വീകരിക്കുന്ന വഴികള്‍ ദുരോഹമോ ദുര്‍ഘടമോ ആവട്ടെ, അവയുടെ ലക്ഷ്യം നല്ലതാണെന്ന് ഉറപ്പു വരുത്തുക. നിന്‍റെ കഴിവുകളില്‍ സ്വയം വിശ്വസിക്കുക. ആ വിസ്വസങ്ങളില്‍ സന്ദേഹത്തിന്‍റെയോ സംശയത്തിന്‍റെയോ നിഴലുകള്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക... ലക്ഷ്യത്തിലെത്തുന്നത് വരെ ആ വിശ്വാസങ്ങള്‍ നില നിര്‍ത്തുക. മറ്റുള്ളവര്‍ എന്തും പറയട്ടെ; അതേപറ്റി ചിന്തിക്കാതിരിക്കുക. നീ സ്വീകരിച്ച പാത ശരിയാണെന്നു തോന്നുന്നിടത്തോളം മുന്നോട്ടു തന്നെ പോകുക. വിജയം നിന്നെത്തേടി വരും..!

ഒരു കറുത്ത അധ്യായത്തിന്‍റെ ഓര്‍മ.

ഇന്നു മാര്‍ച്ച് 6 ... മാര്‍ച്ച് 6 , എന്നെ ഒരുപാടു മാറ്റിമറിച്ച ദിവസം . ഇതു പോലൊരു മാര്‍ച്ച് ആറിനു എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു കൊണ്ടു എനിക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നു ... ഓര്‍ക്കാപ്പുറത്ത് ഒരു പാടു ബാധ്യതകള്‍ എന്നിലേക്ക്‌ വന്നു ചേര്‍ന്നപ്പോള്‍ അന്ധാളിച്ചു പോയി . ഒന്നുറക്കെ പൊട്ടിക്കരയാന്‍ പോലും കഴിഞ്ഞില്ല ... ഞാനും തളര്‍ന്നാല്‍ പിന്നെല്ലാം തീരും .. പാടില്ല . എല്ലാ വേദനകളും വികാരങ്ങളും ഉള്ളിലൊതുക്കി ... തളരരുത് - ആരൊക്കെയോ എന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു ... ഒന്നും വ്യക്തമല്ല , മനസ്സില്‍ ഒരുപാടു ചിന്തകള്‍ പുകഞ്ഞ് എരിയുന്നുണ്ടായിരുന്നു . മരവിച്ച മനസ്സും വിറയ്ക്കുന്ന കൈകളുമായി പ്രദക്ഷിണം ചെയ്യുമ്പോഴും നിശ്ചലമായി കിടക്കുകയാണ് .. എന്നെ ഇത്രത്തോലമാക്കിയിട്ടു ഇനിയെന്തെന്ന് ഒരു സൂചന പോലും നല്‍കാതെ ... ഉറക്കം ..! എന്നെന്നെക്കുമായുള്ള ഉറക്കം . .! മനസ്സു എറിഞ്ഞു നീറുന്നു ... ശരീരം തണുത്തു വിറക്കുന്നു . കൈയ്യില്‍ പന്തം ആളിക്കത്തുന്നു . സഹതാപത്തോടെ ഒരുപാടു കണ്ണുകള്‍ എന്‍റെ മേല്‍ പതിയുന്നുണ്ടായിരുന്നു . ഒരു വലിയ ലോകത്ത് ഞാന

വെറുതെ... എന്തിനോ വെറുതേ...

നിന്‍റെ ഒരു പുഞ്ചിരി എന്നില്‍, ഒരായിരം പുഷ്പങ്ങള്‍ വിരിയിക്കുന്നു... ആ പൂവിന്‍ സുഗന്ധം എന്നില്‍ ഉണര്‍വും, ഉന്മേഷവും നിലനിര്‍ത്തുന്നു... നിന്‍റെ ഒരു ചെറു സ്വരം, എന്‍റെ കാതുകള്‍ക്ക്‌ ഒരായിരം സോപാന സംഗീതമായി തീരുന്നു... എന്നാല്‍ നിന്‍റെ ഒരു തുള്ളി കണ്ണുനീര്‍, എന്നില്‍ ഒരു പേമാരി തന്നെ പെയ്യിക്കുന്നു... വെറുതെ ... എന്തിനോ വെറുതേ ...

സ്വാഗതം - ഇതു എന്‍റെ ലോകം!

ഇതു എന്‍റെ ലോകം!!! ഒരു ദേശാടനകിളിയുടെ ലാഖവത്തോടെ, നിസ്സംഗതയോടെ... ഒരു ഒരിടത്ത് നിന്നു ഒരിടത്തേക്കുള്ള എന്‍റെ ഈ ജീവിതം.. അതിനിടയില്‍ പരിചിതമായ കുറെ മുഖങ്ങള്‍.... മറവിതന്‍ കരങ്ങള്‍ക്ക് കവര്‍നെടുക്കാനാവാത്ത കുറെ നല്ല നിമിഷങ്ങളുടെ ഓര്‍മ്മകള്‍ ... അതു കുറിച്ചിടാനായി ഈ ബ്ലോഗ് !!!..... ഇതു എന്‍റെ ലോകം! എന്‍റെ ലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. ! .