ഓര്‍മ്മകള്‍ മാത്രം !

ഏകാന്തതയുടെ താഴ്‌വരയില്‍, വസന്തം വന്നെത്തിയപ്പോള്‍ പ്രണയമാം പനിനീര്‍ പൂവിട്ടു ! ആ പൂവിന്റെ ഭംഗി എന്നെ ആകൃഷ്ടനാക്കി. അതിന്‍ സുഗന്ധത്തില്‍ ഞാന്‍ ആഹ്ലാദ പുളകിതനായി. എന്‍റെ മുഖം പുഞ്ചിരിയാല്‍ പ്രകാശമയമായിരുന്നു. മഴയെ എതിരേല്‍ക്കുന്ന മയിലിനെപ്പോലെ, എന്‍റെ ഹൃദയം ആഹ്ലാദത്തില്‍ നൃത്തം വെക്കാന്‍ തുടങ്ങി.

നൃത്ത താളങ്ങള്‍ പാരമ്യത്തില്‍ എത്തിയപ്പോള്‍ എന്‍റെ മൗനം വാചാലമായി. ആ വാചാലതയില്‍ സപ്തസ്വരങ്ങളും ഉണ്ടായിരുന്നു.  സപ്തസ്വരങ്ങളും അതിന്റെ സ്വരലാവണ്യത്തോടെ എന്നില്‍ നിന്ന് നിര്‍ഗളിക്കുമ്പോള്‍ ലോകം മുഴുവനും എനിക്കായി കതോര്‍ക്കുന്നതായി തോന്നി. അരുവികള്‍ താളം പിടിക്കുന്നു.. കുയിലുകള്‍ കുഴല്‍ ഊതുന്നു !

ഒടുവില്‍ ഒരുനാള്‍ ആ പ്രണയമാം പനിനീര്‍ വാടി കൊഴിഞ്ഞു പോവുമ്പോള്‍ , ആ സുഗന്ധം നിലക്കുമ്പോള്‍ , എന്‍റെ ഹൃദയത്തിന്റെ നൃത്തങ്ങള്‍ മന്ദീഭവിക്കുന്നു...

സ്വരങ്ങള്‍ താളം തെറ്റുന്നു.. വാചാലത വീണ്ടും മൌനത്തിന് വഴിമാറുന്നു... ഇപ്പോള്‍ എനിക്കായി ഒരു ലോകവും കാതോര്‍ക്കുവാനില്ല.. അരുവികള്‍ താളം പിടിക്കാതെ ഒഴുകിയകലുകയാണ് ! കുയിലുകള്‍ എന്നേ പിണങ്ങി പറന്നു പോയിരിക്കുന്നു !

ഇന്നു ഞാന്‍ അറിയുന്നു, ആ സുഗന്ധവും നൃത്ത-സ്വര താളങ്ങളും എത്ര നിഷപ്രഭമായിരുന്നു എന്ന്! എല്ലാം മനസ്സിന്റെ കുറച്ചു നാളത്തേക്കുള്ള തീര്‍ത്ഥാടനം എന്നറിയുമ്പോള്‍ , കടല്‍ തീരത്തെ പൂഴിമണല്‍ എന്നോണം ലജ്ജ തോന്നുന്നു...

ഈ ഓര്‍മ്മകള്‍ മാത്രം എന്നില്‍ ബാക്കി ! എങ്കിലും നിഷപ്രഭമായ ആ ഭംഗിയും, സുഗന്ധവും, നൃത്തവും, താളവും, സ്വരങ്ങളും, എന്നുവേണ്ട എല്ലാത്തിനെക്കളും എത്രയോ സുഖം ഉള്ളതാണ് അവശേഷിക്കുന്ന ഈ ഓര്‍മ്മകള്‍ !

അവശേഷിക്കുന്നത് ഈ ഓര്‍മ്മകള്‍ മാത്രം !!

Comments

  1. vidennu kitti ee oormakal...thakarthu!....

    ReplyDelete
  2. Ormakal oodikkalikkuvanethunnu, muttathe chakkara mavin chuvattil,

    Ormakalkkenthu sughanthamm.. En Athmavin Nashta sukhantham,

    Ormakal.. Ormakal Ooda kkuzhaloothi,

    ReplyDelete
  3. oh man
    fantastic words..........
    no words to say.......

    ReplyDelete
  4. enikku vaya malayalathil ezuthan...hehehe but dis s outstanding........wawwwwwwwwwwwwwwwwww

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം