ഒരു കാത്തിരിപ്പ്‌

അപ്രതീക്ഷിതമായി ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടി, ആ ഒരു നാളത്തെ കണ്ടുമുട്ടല്‍, പിന്നീടു ഒരുപാടു നാളത്തെ സല്ലാപം ആയി തുടര്‍ന്നു... ആദ്യമൊക്കെ പരസ്പരം അറിയാനുള്ള ആകാംക്ഷ ! പരസ്പരം അറിഞ്ഞപ്പോള്‍ പിന്നെ, അറിയാതെ ഉണ്ടായ ഇഷ്ടം.. പിന്നീടങ്ങോട്ട് ഇഷ്ടങ്ങള്‍ പങ്ങുവക്കാനുള്ള രണ്ടു പേരുടെയും ഒരു വീര്‍പ്പുമുട്ടല്‍ ആയിമാറി ! ഇഷ്ടങ്ങള്‍ പിന്നെ എപ്പോഴോ പ്രണയങ്ങള്‍ ആയി മാറിയിരുന്നോ ? അറിയില്ല.. പക്ഷെ വെറും ഇഷ്ടങ്ങള്‍ ആയിരുന്നില്ല അത്.

സൌഹൃദം, ഇഷ്ടം, സ്നേഹം, പ്രണയം, കാമം ഇങ്ങനെ പല ഭാവങ്ങളും ഉണ്ടായിരുന്നിരിക്കാം. അവയ്ക്കിടയിലെ അതിര്‍വരമ്പുകള്‍ അറിയാത്ത രീതിയില്‍ ഒരു അടുപ്പം. അവയ്ക്കിടയിലെ അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനും പാലിക്കാനും ശ്രമിക്കാതിരുന്നിട്ടല്ല. പക്ഷെ ആ ശ്രമം വിഫലം ആയിരുന്നു. പലപ്പോഴും അതിര്‍വരമ്പുകള്‍ മാഞ്ഞുപോവുന്നത് പോലെ തോന്നി. അതിര്‍വരമ്പുകള്‍ ഇല്ലാതെ പല തലങ്ങളില്‍ ഉള്ള ഈ സൌഹൃദം. അതു തന്നെ ആവും ഈ സൌഹൃദം 'something special' ആയി മാറാന്‍ കാരണവും. എന്തായാലും അത് ഞാന്‍ വളരെ അധികം ആസ്വദിച്ചുമിരുന്നു.. അതുകൊണ്ട് തന്നെ അതിര്‍വരമ്പുകള്‍ക്ക് അധികം പ്രസക്തി കൊടുത്തില്ല.

ഒരുപാട് നര്‍മ സല്ലാപങ്ങള്‍ ! ഒരുപാട് സന്തോഷ നിമിഷങ്ങള്‍ !  ചില ചെറിയ ചെറിയ പിണക്കങ്ങള്‍ , വഴക്കുകള്‍ ! സ്വാന്തനങ്ങള്‍ ! പരിഭവങ്ങള്‍ ! ആശ്വാസവാക്കുകള്‍ ! അങ്ങനെ അങ്ങനെ എന്തൊക്കെയോ ! സ്നേഹം കൈമാറിയ ഒരു പാട് നിമിഷങ്ങള്‍ ആയിരുന്നു അവ ! എപ്പോഴും ഒപ്പം വേണം എന്ന ഒരു ആഗ്രഹം !

ദിവസം തോറും കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു... മണിക്കൂറുകള്‍ സംസാരിച്ചാലും മുഷിപ്പ് തോന്നിയിരുന്നില്ല.. മറിച്ചു, വീണ്ടും ഒരുപാടു പറയാന്‍ ഉണ്ടെന്ന തോന്നല്‍ ! സന്തോഷം തോന്നുമ്പോള്‍ കൂടെ ചിരിക്കാന്‍,  സങ്കടം തോന്നുമ്പോള്‍ തല ചായ്ച്ചു വിങ്ങിപോട്ടാന്‍, അതിലുപരി എന്തും തുറന്നു പറയാനും പങ്കുവെക്കാനും; അങ്ങനെ എന്തൊക്കെയോ ആയിരുന്നു ! ആ സൌഹൃദം പിന്നീടു എന്റെ ദിനചര്യയുടെ ഒരു ഭാഗമായി. ഒരു ദിവസം പോലും ഒഴിച്ച് കൂടാന്‍ വയ്യാതായി. ഒടുവില്‍ ആഗ്രങ്ങള്‍ ജീവിതത്തിന്റെ ആവശ്യങ്ങള്‍ ആയി മാറുകയായിരുന്നു !

ഞാന്‍ മാറുക ആയിരുന്നു... എന്നിലെ മാറ്റങ്ങള്‍ എന്തൊക്കെ എന്ന് തീര്‍ച്ച ഇല്ലെങ്കിലും, ഞാന്‍ മാറുന്നത് എനിക്ക് അനുഭവപെട്ടു. ഒരു പുതിയ ലോകത്തേക്കുള്ള മാറ്റം. പുതിയ അനുഭൂതികള്‍ ! ഞാന്‍ പോലും അറിയാതെ, നീ എന്ന സങ്കല്‍പം എന്നില്‍ വേരുറച്ചു പോവുക ആയിരുന്നു !

അങ്ങനെ ഇരിക്കെ ഒരു നാള്‍ നീ പെട്ടന്ന് അപപ്രത്യക്ഷമായി ! എന്തുപറ്റിയെന്നു പോലും പറയാതെ.. എന്റെ ദിനചര്യകള്‍ ഒക്കെ തെറ്റുകയായിരുന്നു.. എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നത് പോലെ തോന്നി.. ഒന്നിനും ഒരു താല്പര്യമില്ലായ്മ..! എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.. ദിവസവും സമയം എങ്ങനെ തള്ളി നീക്കണം എന്നറിയാതെ ഞാന്‍ വിളറി പിടിച്ചു.. എവിടെ പോയെന്നോ എന്ത് പറ്റിയെന്നോ എനിക്കൊരു സൂചന പോലും ഇല്ലായിരുന്നു.. ഒരു സുപ്രഭാതത്തില്‍ എല്ലാം നഷ്ടപെട്ട ഒരു അവസ്ഥ !

ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം നീ പറഞ്ഞു 'കാത്തിരിക്കൂ ഞാന്‍ തിരിച്ചു വരും' ! എനിക്ക് സ്വര്‍ഗം കിട്ടിയ പോലായി. നഷ്ടപ്പെട്ട് എന്ന് വിസ്വസിച്ചതൊക്കെ തിരിച്ചു കിട്ടുമ്പോഴുള്ള ഒരു സുഖം. ഞാന്‍ കാത്തിരുന്നു.. പക്ഷെ തിരിച്ചു വരവ് പഴയത് പോലെ ആയി തോന്നിയില്ല... ഒരു അകലച്ച ഉണ്ടായിരുന്നു. അധികം ഒന്നും സംസാരിച്ചില്ല. വെറുതെ ഒരു ചടങ്ങിനു വേണ്ടിയുള്ള കുശലാന്വേഷണം മാത്രമായിരുന്നു.  'അങ്ങനെ ഒന്നും ഇല്ല' എന്ന് ഞാന്‍ എത്ര കണ്ടു വിശ്വസിക്കാന്‍ ശ്രമിച്ചാലും, അതായിരുന്നില്ല സത്യം എന്ന് എനിക്ക് ബോധ്യമായി. നമുക്കിടയില്‍ എന്തൊക്കെയോ അതിര്‍വരമ്പുകള്‍ നിര്‍വചിക്കപെട്ടു, അത് പാലിക്കാന്‍ കഷ്ടപെടും പോലെ തോന്നി.

എല്ലാത്തിലും ഒരു വലിയ അകലച്ച ഉണ്ടായിരുന്നു. അല്ലെങ്കിലും അടുപ്പം കാണിക്കാനും അകലാതിരിക്കാനും മാത്രം ഞാന്‍ ആരായിരുന്നു ! എപ്പോഴോ ഒരു നാള്‍ കണ്ടു മുട്ടി, പരിചയപെട്ടു, പിന്നീടു ഒരുനാള്‍ അകന്നു.  അതില്‍ കൂടുതല്‍ ചിന്തിക്കാന്‍ മാത്രം ഞാന്‍ ഒന്നുമായിരുന്നില്ല..! ഇതിനാണോ തിരിച്ചു വന്നത് ? എന്തായാലും  ആ തിരിച്ചുവരവ്‌ എന്നെന്നേക്കുമായി അകലാനായിരുന്നു എന്ന് ഞാന്‍ താമസിയാതെ തിരിച്ചറിഞ്ഞു !

Comments

  1. Kollaam mone...
    Oru Viraha kaamukante vishamammm njaan kaanunnu.. potte saaramilla.
    Ethaayaaalum vaayikkan rasamundu..
    Keep it up..

    ReplyDelete
  2. പിരിയാനായ് മാത്രം സ്നേഹിച്ചവർ നമ്മൾ..

    ReplyDelete
  3. Bheekara saahityam. I can never create something like this...:)
    So is the full stop of the post,full stop of the story?

    ReplyDelete
  4. truth behind most of the real life stories

    ReplyDelete
  5. ഇനിയും എഴുതൂ ..ആശംസകള്‍ ...

    ReplyDelete
  6. Anonymous (araanavo ?), ഋതുസഞ്ജന, ente lokam,
    vayichathinum comment ittathinum nandhi...

    @Anagh,
    thanks.. fullstop for both :-)

    ReplyDelete

Post a Comment

Popular posts from this blog

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം