എവെരി ഡോഗ് ഹാസ് എ ഡേ !
ഞങ്ങളുടെ ഫസ്റ്റ് ഇയര്‍ സമയത്ത് റാഗ്ഗിംഗ് ജോര്‍ ആയി നടക്കുന്ന കാലം. കോളേജ് വിട്ടു വന്നാല്‍ മിക്കവാറും എല്ലാ വൈകുന്നേരങ്ങളും രാത്രികളും, ഞങ്ങള്‍ സ്വന്തം റൂമില്‍ ഉണ്ടാവാറില്ല. റാഗ്ഗിംഗ് എന്ന കലാ പ്രകടനത്തിനായി സീനിയര്സ്നിന്റെ റൂമിലേക്ക് വിളിക്കപ്പെടും... എല്ലാം കഴിഞ്ചു തിരിച്ചു റൂമില്‍ എത്തുമ്പോഴേക്കും പുലരാറായിക്കാണും. എന്നാല്‍ അന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അന്ന് ഞങ്ങളെ സീനിയേര്‍സ് ആരും പോക്കിയില്ല... ആരുടെയോ മുജ്ജന്മ പുണ്യം ആയിരിക്കും (എന്തായാലും ഈ ജന്മത്തില്‍ ഞങ്ങളാരും അങ്ങനെ ഒരു പുണ്യം ചെയ്തതായി ഓര്‍ക്കുന്നില്ല !). അതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍ എല്ലാരും. പിറ്റേ ദിവസത്തെ ലാബിനു റെക്കോര്‍ഡ് എഴുതാന്‍ ഉണ്ടായിരുന്നു. പിന്നെ ഒരു മാത്ത്സ് ടെസ്റ്റും ഉണ്ട് എന്ന് ആരോ പറയുന്ന കേട്ടു. എന്നാലും ആറ്റുനോറ്റു കിട്ടിയ (റാഗ്ഗിംഗ് ഇല്ലാത്ത) ആ ഈവെനിംഗ് അങ്ങനെ ഒരു പീറ റെക്കോര്‍ഡ് എഴുതിയോ, ടെസ്റിന് പഠിച്ചോ വേസ്റ്റ് ചെയ്യുവാന്‍ മനസ്സ് വന്നില്ല. അങ്ങനെ രാത്രി വരെ റൂമില്‍ വെറുതെ ഇരുന്നു കത്തി അടിച്ചിരുന്നു. ഒടുവില്‍ രാത്രി ഒരു 11.30 ഒക്കെ ആയപ്പോള്‍ എന്തെങ്ങിലും ഒന്ന് നോക്കാം എന്ന് കരുതി ഞങ...