നൂൽ പൊട്ടിയ പട്ടം

ഒരുപാടു ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ചുറ്റുപാടിൽ ആണോ മനുഷ്യജീവിതം എന്ന ഒരു തോന്നൽ കുറച്ചു ദിവസമായി എന്നിൽ ഉടലെടുതിട്ടു. ഇപ്പോഴാ തോന്നലുകൾ മനസ്സില് കൂടുതൽ കൂടുതൽ ഊന്നൽ കൊള്ളുകയാണ്. പിറവി നല്കിയവരോടുള്ള ആത്മബന്ധത്താൽ ഉള്ള ബന്ധനം, കൂടെ പിറന്നവരോടുള്ള രക്തബന്ധത്താൽ ഉള്ള ബന്ധനം, പിറന്നു വീണ ഭൂമിയോടുള്ള ഗ്രഹാതരത്വത്തിന്റെ കണ്ണികളാലുള്ള ബന്ധനം,  വെള്ളം ഒഴിച്ച് വളര്ത്തിയെടുത്ത ഒരുപാടു പേരോട് കടപ്പാടിന്റെ ബന്ധം.

പടര്ന്നു പന്തലിച്ചു കിടക്കുന്ന ഒരു വട വൃക്ഷത്തിന്റെ ഏതോ ഒരു കൊമ്പിൽ മൊട്ടായി പിറന്നതിനാൽ അതിലെ കാക്കത്തോല്ലയിരം കമ്പുകളോടും ഇലകലോടും പിന്നെ ഒരുപാടു കണ്ണികളാൽ ചുഴഞ്ഞുപിരിഞ്ഞു കിടക്കുന്ന വേരുകലോടും ഉള്ള ചരിത്രപരമായ ബന്ധങ്ങളാൽ തീര്ക്കപെട്ട ബന്ധനം. താലി ചരടിനാൽ തീര്ക്കപെട്ട ബന്ധനം. സൌഹൃദത്താൽ കേട്ടിപടുക്കപെട്ട മതിലുകളുടെ ബന്ധനം. നാടിനോടും നാട്ടുകാരോടും ഉള്ള ഇല്ലാത്ത ബന്ധത്തിന്റെ പുറത്തുള്ള ഒരു ബന്ധനം. ഞാനറിയാതെ എനിക്ക് മേൽ   അടിചെല്പിക്കപെടുന്ന ഒരു സാമൂഹികമായ ബന്ധനം. ഒരു രാജ്യത്തിന്റെ നിയമങ്ങളാൽ കേട്ടുപെടുന്ന ബന്ധനം. എല്ലാത്തിനുമുപരി മനുഷ്യനായി പിറന്നതിനാൽ മറ്റു ഒരു ജീവികൾക്കുമില്ലത്ത വേറെ എന്തൊക്കെയോ ബന്ധനം.

അങ്ങനെ ആവശ്യത്തിനും ആവശ്യത്തിൽ കൂടുതലുമായി ഒരുപാടു ബന്ധങ്ങളാൽ നിയന്ത്രിക്കപെട്ട ഒരു പട്ടമാണോ എന്റെ ജീവിതം എന്ന് തോന്നി പോവുന്നു...  എല്ലാ ദിശയിൽ നിന്നും ആരോകെയാണെന്നു പോലും അറിയാത്ത നാനാവധി പേർ പിടിച്ചു വലിക്കുന്ന നൂലുകലാൽ ബന്ധിക്കപെട്ട ഒരു പട്ടം.

എല്ലാ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കേട്ടുപടുകളുടെയും നൂലുകൾ വിച്ചെദിച്ചു അനന്തമായ ആകാശത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഉയര്ന്നു പറക്കണം. ആവുന്നത്ര ബലത്തിൽ ചിറകുകൾ ആഞ്ഞടിച്ചു എല്ലാ ബന്ധങ്ങളിൽ നിന്നും അകലേക്ക്‌ പറന്നുയരണം...

ഒടുവിൽ നിയന്ത്രിക്കാൻ ആരുമില്ലാതെ തളരുമ്പോൾ താങ്ങായി ഒരു നൂൽ ബന്ധമില്ലാതെ ഈ പട്ടം കൂപ്പു കുത്തി താഴേക്കു വീഴുമോ എന്നാ പേടി... ഓരോ പ്രാവശ്യം ചിറകു വിരിക്കാൻ ഒരുങ്ങുമ്പോഴും ആ പേടി ഇടിമിന്നലായി വന്നു എന്റെ ചിറകു കരിച്ചു കളയുകയാണ്...ആ പേടിയാണ് എന്റെ സ്വതന്ത്ര്യത്തിൾക്കുള്ള ചിറകടിക്ക് എന്നും ഇന്നും തടസ്സമായിരുന്നത്....

Comments

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി