ഹര്‍ത്താലുകള്‍ - ഒരു ടൈം ട്രാവെല്ലിംഗ്!

കഴിഞ്ഞ പ്രാവശ്യം മൂന്നു ദിവസത്തെ ലീവും തട്ടിക്കൂട്ടി എന്തൊക്കെയോ ചെയ്യണമെന്നു കരുതി, നാട്ടില്‍ പോയതാ... പാര്‍ട്ടി അടിപിടി കാരണം ഒരു ദിവസം ഹര്‍ത്താല്‍ ആയിരുന്നു. അടുത്ത ദിവസം ബസ്സ് പണിമുടക്കും. അങ്ങനെ ആറ്റു നോറ്റ് കിട്ടിയ ലീവ് വെറുതെ പോയി...

ഒരു ബസ് നിര്‍ത്താതെ പോയാല്‍ മതി, മലയാളിയുടെ യുവ രക്തം തിളക്കാന്‍. "എന്നാല്‍ നീ ബസ്സ് ഓടിക്കുന്നതോന്നു കാണണം.." എന്ന ചിന്തയാ ഉടനെ. പിന്നെ ബസ്സ് അടിച്ച് പോളിക്കലായി, കത്തിക്കലായി.. KSRTC ബസ്സാണേല്‍ അടിച്ച് പൊളിക്കാന്‍ ഒരാവേശം വേറെ തന്നെയാ കേട്ടോ! "നീയാരാടാ ചോദിയ്ക്കാന്‍ ഇതു ഗവണ്മെന്‍റു സ്വത്താണു" എന്ന ഭാവമാ... എന്ന് വച്ചാല്‍ ഞങ്ങള്‍ക്ക് എപ്പോ വേണേലും അടിച്ച് പൊളിക്കാം, കത്തിക്കാം എന്നര്‍ത്ഥം. തികച്ചും ന്യായമായ ചോദ്യം!!! (ന്യായമായി തോന്നുയത് എനിക്കല്ല, കേട്ടോ...)

ബസ്സോ പൊളിച്ചു, എന്നാല്‍ അവിടെ തീരുമോ കൂത്ത്! ഹേയ്... ബസ്സ്‌ നിര്‍ത്താതെ പോയതിനു അടുത്ത ദിവസം വിദ്യാര്‍ഥി സംഘടനയുടെ വക റോഡു തടയല്‍..! അതിനടുത്ത ദിവസം ബസ്സ് കത്തിച്ചതില്‍ പ്രധിഷേധിച്ചു ബസ്സ് ജീവനക്കാരുടെ വക പണിമുടക്ക്‌.. അതങ്ങനെ പോകും...! ഒടുവില്‍ എല്ലാം എന്തിനാണെന്ന് ചുഴിഞ്ഞു നോക്കിയാല്‍ കേരളം മുഴുവന്‍ നടക്കുന്ന മിക്കവാറും പണിമുടക്കുകളുടെയും ഹര്‍ത്താലുകളുടെയും കാതലായ കാരണങ്ങള്‍ ലജ്ജാവഹമാണെന്നു മനസിലാവുക!

ഇതു വെറുതെ ഒരു ഉദാഹരണം പറഞ്ഞു എന്നേ ഉള്ളൂ... കാരണങ്ങള്‍ക്കാണോ നമുക്കു പഞ്ഞം. അങ്ങനെ കിടക്കുകയല്ലേ ! കുറ്റം പരയരുതല്ലോ, ഇക്കാര്യത്തില്‍ ഭരണകക്ഷിയും എതിര്‍കക്ഷിയും എല്ലാം ഒന്നിനൊന്നു മെച്ചം ! ഇനി രണ്ടു പാര്‍ട്ടിക്കാര്‍ തമ്മില്‍ അടിയെങ്ങാനും തുടങ്ങിയാല്‍ പിന്നെ കുശാലായി! ബന്ദും ഹര്‍ത്താലും സ്തംഭനവും ഒക്കെ പിന്നെ മെഗാസീരിയല്‍ പോലെയാ നടക്കുവാ. (ഇപ്പോ സീരിയലിനെക്കാലും കൂടുതല്‍ സ്യൂട്ട് ആവുക, റിയാലിറ്റി ഷോ ആണെന്ന് തോന്നുന്നു).

രാഷ്ട്രീയമോ സംഘടനാബോധമോ തെറ്റാണെന്ന ഒരു ചിന്തയൊന്നും എനിക്കില്ല കേട്ടോ. പക്ഷെ ഇന്നത്തെ കേരളത്തില്‍ സമരങ്ങള്‍ക്കും പ്രധിഷേധങ്ങള്‍ക്കും അമിത പ്രാധാന്യം കാണുമ്പോള്‍ സംഘടനാബോധവും പ്രധിഷേധ ചിന്തയും മലയാളികള്‍ക്ക് കുറച്ചു കൂടിപോകുന്നുണ്ടോ എന്ന് സംശയിക്കാതെ വയ്യ !

പണ്ടു പ്ലുസ്റ്റുവില്‍ പഠിക്കുമ്പോള്‍, ഫുട്ബോള്‍ മാച്ചിന്‍റെ സ്കോര്‍ നോക്കുന്ന ആവേശത്തില്‍ ദിവസവും രാവിലെ എഴുന്നേറ്റു പത്രം നോക്കാറുണ്ടായിരുന്നു ഞാന്‍. എന്തിനന്നെല്ലേ? കണ്ണൂരില്‍ ഓരോ പാര്‍ട്ടിയിലും എത്ര ആള്‍ക്കാരെ വെട്ടിക്കൊന്നെന്നു അറിയാന്‍. ദിവസവും രാവിലെ എഴുന്നേറ്റു പത്രം വായിക്കുന്നത് (അത് രാഷ്ട്രീയ കൊലപാതകത്തിന്‍റ സ്കോര്‍ നോക്കാനായാല്‍പോലും) അത്ര വലിയ കാര്യമല്ലെന്ന് അറിയാം. പക്ഷെ കാലത്തെ എഴുന്നേല്‍ക്കല്‍, പത്രപാരായണം എന്നീ യാതൊരു ദുശീലങ്ങളും ഇല്ലാത്ത ഞാന്‍ അതൊക്കെ ചെയ്യണമെങ്ങില്‍ കാര്യത്തിന്‍റെ ഗൌരവവും, വെട്ടുകുത്തിന്‍റെ സ്കോര്‍ അറിയാനുള്ള ആവേശവും വായനക്കാര്‍ക്ക് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു.

സ്കോര്‍ തലേദിവസത്തെക്കാളും ആര്‍ക്കെങ്കിലും കൂടിയിട്ടുണ്ടെങ്ങില്‍ (അത് ഏത് പാര്‍ട്ടിക്കായാലും) അന്ന് ഹര്‍ത്താലായിരിക്കും, സ്കൂളില്‍ പോകേണ്ട എന്ന ഒരു മോട്ടിവേഷനും അതിന് പിറകില്‍ ഉണ്ടെന്നു പലരും പറയും. അതൊക്കെ വെറും കുപ്രചരണമാണ് കേട്ടോ, നിങ്ങള്‍ വിശ്വസിക്കരുത്. ഹാ.. ഞാന്‍ പറഞ്ഞു വന്നത്, കുട്ടികളുടെ മനസ്സു പോലും ഇത്രയും തരം താണ രീതിയില്‍ ആകത്തക്കവിധം ഇതു മറിക്കഴിഞ്ഞിരിക്കുന്നു എന്നാണു.

പല പാര്‍ടികളുടെയും തലപ്പത്തിരിക്കുന്ന നേതാക്കള്‍ പലപ്പോഴായി ബന്ദോ ഹര്‍ത്താലോ ഒക്കെ പ്രസ്താവിക്കുന്നത് അതിലും വലിയ കോമഡി. "....ഞങ്ങള്‍ ഇതിനെതിരെ പ്രതികരിക്കാനായി നാളെ കേരളം മുഴുവനും ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. എല്ലാ മാന്യ ജനങ്ങളും സഹകരിച്ചു ഹര്‍ത്താല്‍ വന്‍ വിജയമാക്കിതീര്‍ക്കുവാന്‍ അപേക്ഷിക്കുന്നു". ഹര്‍ത്താലും പണിമുടക്കും വിജയമാവുന്നത് ശരിക്കും ഒരു നേട്ടമാണോ?

ഹര്‍ത്താലുകളും പണിമുടക്കുകളും ഇങ്ങനെ ഒരു വിജയമായി ആഘോഷിക്കുന്നത് കേരളത്തില്‍ മാത്രമായിരിക്കും. അതുകൊണ്ടാണ് ലജ്ജിക്കേണ്ട കാര്യമായിട്ട് കൂടി ഞാന്‍ കോമഡി എന്ന് പറഞ്ഞതു. ഇതൊക്കെ നടക്കുന്നത് ഇന്ത്യയില്‍ മറ്റെല്ലാവരെക്കാളും വളരെ വിദ്യാസമ്പന്നരും ബുദ്ധിജീവികളും ആണെന്ന് നമ്മളെല്ലാരും (ഞാനടക്കം) സ്വയം വിശ്വസിക്കുന്ന കേരളത്തില്‍. എന്നിട്ടും നാം പറയുന്നു 100% സാക്ഷരതയുള്ള God's own country എന്ന്!

ഹാ
.. എനിക്ക് തെറ്റി... സാക്ഷരത എന്നാല്‍ എഴുതാനും വായിക്കാനും ഉള്ള കഴിവാണ് ! അല്ലാതെ ചിന്തിക്കാനുള്ളതല്ല എന്ന് ഞാനോര്‍ത്തില്ലേ ...

ആര്‍ക്കുവേണ്ടി ഈ ഹര്‍ത്താലുകളും പണിമുടക്കുകളും ? എനിക്കറിയാം നിങ്ങളിപ്പോ എന്താ ചിന്തിക്കണേ എന്ന്... "ആര്‍ക്കുവേണ്ടി ആയാലെന്താ, നമുക്കൊരു ദിവസം ലീവ് കിട്ടിയ പോരേ !" എന്നല്ലേ ? അതാണ്‌ സ്ഥിതി ഇത്ര വഷളാവാന്‍ കാരണം. കേരളത്തിലെ ഓരോ പണിമുടക്കിനും ഹര്‍ത്താലിനും പകരം വീക്ക്‌ എന്‍ഡ്സും പബ്ലിക് ഹോളിഡയ്സും പണി എടുക്കണം എന്ന്‍ സ്ഥിതി ആണെങ്ങില്‍, എത്ര പേരു ഇതിനൊക്കെ സപ്പോര്‍ട്ട് ചെയ്യുമെന്നു അറിയാന്‍ എനിക്ക് വലിയോരാഗ്രഹമുണ്ട്... അത്യാഗ്രഹമാണെന്ന് അറിയാം; എന്നാലും ഒന്നു കടന്നു കയറി ചിന്തിച്ചു പോയതാ... പക്ഷെ അതിലും രസകരം എന്താണെന്നു വച്ചാല്‍, ഇവിടെ നടക്കുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും കോംബന്സേറ്റു ചെയ്യാന്‍ ഒരു വര്‍ഷത്തില്‍ ഉള്ള ശനി, ഞായറോ, പബ്ലിക് അവധിദിനങ്ങളോ മതിയായെന്നു വരില്ല.

ഒരു ഹര്‍ത്താലോ പണിമുടക്കോ കൊണ്ടു നാം എന്ത് നേടുന്നു ? എന്ത് നേടുന്നു എന്നതിലുപരി, എന്താണ് നഷ്ടപെടുന്നത് എന്ന് ആലോചിക്കുന്നതിനാവും പ്രസക്തി! ഒരു ദിവസം കേരളം മുഴുവന്‍ സ്തംബിക്കുക എന്നാല്‍, ലോകം മുഴുവനും ഡവലപ്മെന്‍്ടസ് നടക്കുമ്പോള്‍ നാം ഒരു ദിവസം വെറുതെ കൈയും കെട്ടി നോക്കി ഇരിക്കുന്നു! എന്ന് വച്ചാല്‍ കേരളത്തിന്റെ എല്ലാ പുരോഗതിയും ഒരു ദിവസം ലാഗ് ചെയ്യുന്നു... അത് നാം ഒരു ദിവസം പിന്നോട്ട് സഞ്ചരിക്കുന്നതു പോലെ തന്നെയാ... ഇതിനെ തന്നെയാണ് ആക്ച്വലി 'Time-travelling' എന്ന് പറയുന്നതും; പക്ഷെ പിന്നോട്ടാണെന്നു മാത്രം :-)

ഇതിനൊക്കെ പ്രധാന കാരണം മലയാളികള്‍ക്ക് ആവശ്യത്തില്‍ കൂടുതലുള്ള സംഘടനാ ബോധമാണോ ? സംഘടനകളിലോ അല്ല മറ്റു എന്തിലോക്കെയോ ഉള്ള അമിത വിശ്വാസം ഞാന്‍ എന്താണ് ചെയ്യുന്നത്? അല്ലെങ്കില്‍ എന്തിനു ചെയ്യുന്നു എന്ന് ചിന്തിക്കാനുള്ള പ്രായോഗിക ബുദ്ധിയെ നഷ്ടപെടുത്തി ഇരിക്കുന്നുവോ ?

എന്തായാലും ഇങ്ങനെ എത്രയെത്ര ദിവസങ്ങള്‍ നാം പിന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു ! ഇനിയും സഞ്ചരിക്കാന്‍ പോകുന്നു എന്നാര്‍ക്കറിയാം !

ഇനിയും ഇതൊക്കെ പ്രോല്‍സാഹിപ്പിക്കുന്നവരോട്, നമുക്കിനിയും ഈ പിറകോട്ടുള്ള ടൈം ട്രാവെല്ലിംഗ് വേണോ? ഒന്നു സ്വയം ചിന്തിച്ചു
നോക്കു...!

Comments

  1. Superb man......
    Its a blueprit of present kerala

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. kolllaaaam!! kalakki!! please make sure that this post doesnt reach our great leader otherwise we may have to face another harthaaal!!

    ReplyDelete
  4. Good one!Had a good reading!

    ReplyDelete
  5. Web directory for malayalam bloggers
    http://123links.000space.com/index.php?c=4

    ReplyDelete
  6. എനിക്കു തോന്നുന്നത് ഇത് കേരളത്തില്‍ മാത്രമേ ഉള്ളൂന്നാ, ഈ പണിമുടക്കും ഹര്‍ത്താലും യൂണിയനുകളും ഇത്രയധികം....
    കേഴുക പ്രിയ നാടേ...!

    ReplyDelete
  7. ഒരു പൌരന്‍റെ പ്രതിഷേധം

    ReplyDelete
  8. so called life is a comedy.....

    ReplyDelete
  9. ethu keralathnte sapam,swamiyute vakkukal parama sathyam KERALAM ORU BRANTHALAYAM

    ReplyDelete
  10. @Anonymous, നന്ദി..

    @മുന്നൂറാന്‍, നന്ദി, വീണ്ടും സന്ദര്സിക്കുമെന്നു കരുതുന്നു..

    @prijith, ഇനി ഇതിന്റെ പേരില്‍ ഒരു ഹര്‍ത്താല്‍ വേണ്ട.. ഞാന്‍ ഒന്നും പറഞ്ചില്ലേ.. ;)

    @anagh, thanks a lot.

    @liggi, ഇതിലിപ്പോ മനസ്സിലവാത്തയിട്ടെന്താ ഉള്ളെ ?

    @ശ്രീ, വായിച്ചതിനു നന്ദി.. വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു

    @abey e mathews, thanks

    @കൊട്ടോട്ടിക്കാരന്‍, ഉറപ്പാണ്‌, വേറെ എവിടെയും ഇത്രക്കൊന്നും കാണില്ല.. thanks for visiting..

    @സന്തോഷ്‌ പല്ലശ്ശന, നന്ദി, വീണ്ടും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    @Prajith, താങ്ക്സ്.. എനിക്ക് ഈ ഹര്‍ത്താല്‍ എന്ന പേരില്‍ നടക്കുന്ന കോമഡി എന്തായാലും മതിയായി ! ഹി ഹി !...

    @ജഗന്‍, സന്ദര്‍ശിച്ചതിനു നന്ദി. ശരിയാ.. ഇക്കാര്യത്തില്‍ ഇപ്പോഴും ഒരു ഭ്രാന്താലയം തന്നെയാ കേരളം.!

    ReplyDelete
  11. നല്ല കാഴ്ചപാട് ...എല്ലാ പൌരന്മാരും ഈ ഒരു ചിന്ത വെച്ച് പുലര്തിയിരുന്നെന്കില്‍ എന്ന് ആശിച്ചു പോവുന്നു...

    ReplyDelete
  12. കുറച്ചു വൈകീട്ടോ.
    ധാര്‍മ്മികരോഷം മുഴുവനായി മനസ്സിലാവുന്നു. പക്ഷേ നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നെനിക്കു തോന്നുന്നില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പെടാത്തവരും, ഇത്‌ അനാവശ്യമാണെന്നു കരുതുന്നവരും ആരും ധൈര്യപ്പെടുന്നില്ല, കട തുറക്കാനോ, വാഹനം പുറത്തെടുക്കാനോ. അതുകൊണ്ടുള്ള നഷ്ടങ്ങള്‍ ഓര്‍ത്തിട്ടു തന്നെ. നമ്മുടെ പാര്‍ട്ടികള്‍ തന്നെ വിചാരിക്കണം നാ‍ട് നന്നാവണമെന്നു്. എന്നാലേ രക്ഷയുള്ളൂ.

    ReplyDelete
  13. കണ്ണനുണ്ണി, സന്ദര്‍ശിച്ചതിനു നന്ദി. വീണ്ടും ഇത് വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു..

    എഴുത്തുകാരി, പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി. ഹാ... നന്നാവണമെന്ന് പാര്‍ടികള്‍ എപ്പോ വിചാരിക്കുമോ ആവോ..!

    ReplyDelete
  14. wow...goof one shino...kerala is not gods own country...etho comedian paranja pole...god vijarichaallum nannakkan pattatha country,,

    ReplyDelete
  15. ദൈവത്തിന്റെ സ്വന്തം നാടല്ലെ...?
    നമ്മൾ നശിപ്പിച്ചാൽ മതി..
    ഉണ്ടാക്കൽ ദൈവംതമ്പുരാൻ നോക്കിക്കൊള്ളും...

    ReplyDelete
  16. അത് ശരിയാണ്, ഹി ഹി..

    Thanks for visiting...

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം