മനസ്സ് - ഒരു ചിലന്തിവല

ചിലന്തി വല പോലെ ചുറ്റി കുഴഞ്ഞു കിടക്കുന്നതാണ് എന്റെ മനസ്സ്‌. ..!

അതിലേക്കു കടന്നു വരുന്ന എന്തിനേയും അമര്‍ത്തി പിഴിഞ്ഞ് സത്ത് ഊറ്റിക്കുടിക്കുന്ന ഒരു ചിലന്തി കണക്കെയുള്ള തലച്ചോറും!


ഈ ചിലന്തിക്കു ഇരയാകുന്ന വിഷയം എന്തുമാകാം. അവയെ നനാതലത്തില്‍ നിന്നു അപഗ്രഥിച്ചു കൂട്ടിക്കിഴിച്ചു ഒടുവില്‍ എത്തിനില്‍ക്കുന്നത്‌ എപ്പോഴും എന്തെങ്കിലും ഒരു ചോദ്യ ചിഹ്നത്തിലായിരിക്കും. ഇങ്ങനെയുള്ള ചോദ്യചിഹ്നങ്ങള്‍ ആയിരിക്കും പലപ്പോഴും മനസ്സാകുന്ന ചിലന്തിവലക്കൂട്ടില്‍ അവശേഷിക്കുന്നത്.

സത്തെല്ലാം ഊട്ടിക്കുടിക്കപെട്ടു അവശേഷിക്കുന്ന ആ ചോദ്യചിഹ്നങ്ങള്‍ കാണുമ്പോള്‍ ഒരു കാര്യത്തില്‍ ചോദ്യമില്ലതയിരിക്കും.

തീരുമാനങ്ങള്‍ എടുക്കാനുള്ള എന്റെ കഴിവില്ലായ്മയില്‍ !!!

.

Comments

  1. ആകെ ഒരു കണ്‍ഫ്യൂഷനായല്ലോ മാഷേ.

    ReplyDelete
  2. അതെ ആകെ ഒരു കൺഫുഷൻ....?!!

    ReplyDelete
  3. ഹി ഹി... ചില സമയത്തു അങ്ങനെയാ.. ഞാന്‍ പറയുന്നതു എനിക്ക് തന്നെ മനസ്സിലാവില്ല...!

    ക്ഷമിച്ചു കളഞ്ഞേക്കൂ... പാവം ഞാന്‍ !

    ReplyDelete
  4. സത്ത് മൊത്തം ഊട്ടിക്കുടിച്ചിട്ടും പിന്നെയും ചോദ്യ ചിഹ്നം ബാക്കി !!!!!!!!

    തീരുമാനങ്ങള്‍ എടുക്കാന്‍ അനുഭവം കഴിവ്‌ തരട്ടെ

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം