പുതുമകള്‍ തേടിയുള്ള ഈ യാത്ര !

ഈ യാത്രയില്‍,

സ്വപ്നങ്ങളായിരുന്നു എന്‍റെ കളിത്തോഴര്‍
ഓര്‍മകളായിരുന്നു എന്‍റെ കളിക്കോപ്പുകള്‍
ആഗ്രഹങ്ങളായിരുന്നു എന്‍റെ സഹയാത്രികര്‍
അനുഭവങ്ങളായിരുന്നു എന്‍റെ ഗുരുനാഥര്‍

പ്രതീക്ഷകള്‍ എനിക്കെന്നും വഴിവിളക്കുകളായിരുന്നു
സംഗീതം എനിക്കെന്നും ഉന്മേഷം പകര്‍ന്നിരുന്നു
ആവശ്യങ്ങള്‍ എനിക്ക് അവസരങ്ങളായി മാറി
കാലം എന്‍റെ ചെയ്തികള്‍ക്കെല്ലാം സാക്ഷിയായി

ഇങ്ങനെയെല്ലാം ഉണ്ടായിരുന്നെങ്കിലും,
എനിക്ക് ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നു...
ലക്ഷ്യങ്ങളില്ലാതെ പൂമ്പാറ്റകളെ പോലെ,
ഒരിടത്ത് നിന്നോരിടത്തേക്കുള്ള ഈ യാത്ര..!

പുതുമകള്‍ തേടിയുള്ള ഈ യാത്ര,
അതായിരുന്നു എന്‍റെ ജീവിതം...!
അതായിരുന്നു എനിക്കേറ്റവും സുഖകരം !
ഒരു തീര്‍ത്ഥാടനം പോലെ !

പുതുമകള്‍ തേടിയുള്ള ഈ യാത്ര !

Comments

  1. പുതുമകള്‍ തേടിയുള്ള യാത്ര കൊള്ളാം

    ReplyDelete
  2. കൊട്ടോട്ടിക്കാരന്‍, ശ്രീ, നന്ദി...

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം