ഒരു കറുത്ത അധ്യായത്തിന്‍റെ ഓര്‍മ.


ഇന്നു
മാര്‍ച്ച് 6...

മാര്‍ച്ച് 6, എന്നെ ഒരുപാടു മാറ്റിമറിച്ച ദിവസം. ഇതു പോലൊരു മാര്‍ച്ച് ആറിനു എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു കൊണ്ടു എനിക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നു... ഓര്‍ക്കാപ്പുറത്ത് ഒരു പാടു ബാധ്യതകള്‍ എന്നിലേക്ക്‌ വന്നു ചേര്‍ന്നപ്പോള്‍ അന്ധാളിച്ചു പോയി.

ഒന്നുറക്കെ പൊട്ടിക്കരയാന്‍ പോലും കഴിഞ്ഞില്ല... ഞാനും തളര്‍ന്നാല്‍ പിന്നെല്ലാം തീരും.. പാടില്ല. എല്ലാ വേദനകളും വികാരങ്ങളും ഉള്ളിലൊതുക്കി... തളരരുത്-ആരൊക്കെയോ എന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു...

ഒന്നും വ്യക്തമല്ല, മനസ്സില്‍ ഒരുപാടു ചിന്തകള്‍ പുകഞ്ഞ് എരിയുന്നുണ്ടായിരുന്നു. മരവിച്ച മനസ്സും വിറയ്ക്കുന്ന
കൈകളുമായി
പ്രദക്ഷിണം ചെയ്യുമ്പോഴും നിശ്ചലമായി കിടക്കുകയാണ്.. എന്നെ ഇത്രത്തോലമാക്കിയിട്ടു ഇനിയെന്തെന്ന് ഒരു സൂചന പോലും നല്‍കാതെ...

ഉറക്കം
..! എന്നെന്നെക്കുമായുള്ള ഉറക്കം..!

മനസ്സു എറിഞ്ഞു നീറുന്നു... ശരീരം തണുത്തു വിറക്കുന്നു. കൈയ്യില്‍ പന്തം ആളിക്കത്തുന്നു. സഹതാപത്തോടെ ഒരുപാടു കണ്ണുകള്‍ എന്‍റെമേല്‍ പതിയുന്നുണ്ടായിരുന്നു.

ഒരു
വലിയ ലോകത്ത് ഞാന്‍ ആരോരുമില്ലാതെ ഒറ്റപെട്ടത് പോലെ തോന്നി... ഒന്നു സ്വന്തനിപ്പിക്കനാരുമില്ലാതെ... ഒന്നു ഉറക്കെ പൊട്ടിക്കരയാന്‍ പോലുമാവാതെ...

നനഞ്ഞ
ശരീരവുമായി, കൈയ്യില്‍ തീ പന്തവുമായി ചിത കൊളുത്താന്‍ നില്‍ക്കുമ്പോഴും തളര്‍ന്നില്ല... തളരരുത്... തളര്‍ന്നാല്‍ എല്ലാം തീരും...

ഒരു കറുത്ത അധ്യായത്തിന്‍റെ ഓര്‍മ...

Comments

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം