കഴിഞ്ഞ പ്രാവശ്യം മൂന്നു ദിവസത്തെ ലീവും തട്ടിക്കൂട്ടി എന്തൊക്കെയോ ചെയ്യണമെന്നു കരുതി, നാട്ടില്‍ പോയതാ... പാര്‍ട്ടി അടിപിടി കാരണം ഒരു ദിവസം ഹര്‍ത്താല്‍ ആയിരുന്നു. അടുത്ത ദിവസം ബസ്സ് പണിമുടക്കും. അങ്ങനെ ആറ്റു നോറ്റ് കിട്ടിയ ലീവ് വെറുതെ പോയി ... ഒരു ബസ് നിര്‍ത്താതെ പോയാല്‍ മതി, മലയാളിയുടെ യുവ രക്തം തിളക്കാന്‍. "എന്നാല്‍ നീ ബസ്സ് ഓടിക്കുന്നതോന്നു കാണണം .." എന്ന ചിന്തയാ ഉടനെ. പിന്നെ ബസ്സ് അടിച്ച് പോളിക്കലായി, കത്തിക്കലായി.. KSRTC ബസ്സാണേല്‍ അടിച്ച് പൊളിക്കാന്‍ ഒരാവേശം വേറെ തന്നെയാ കേട്ടോ! "നീയാരാടാ ചോദിയ്ക്കാന്‍ ഇതു ഗവണ്മെന്‍റു സ്വത്താണു " എന്ന ഭാവമാ ... എന്ന് വച്ചാല്‍ ഞങ്ങള്‍ക്ക് എപ്പോ വേണേലും അടിച്ച് പൊളിക്കാം , കത്തിക്കാം എന്നര്‍ത്ഥം . തികച്ചും ന്യായമായ ചോദ്യം!!! (ന്യായമായി തോന്നുയത് എനിക്കല്ല, കേട്ടോ...) ബസ്സോ പൊളിച്ചു, എന്നാല്‍ അവിടെ തീരുമോ കൂത്ത്! ഹേയ്... ബസ്സ് നിര്‍ത്താതെ പോയതിനു അടുത്ത ദിവസം വിദ്യാര്‍ഥി സംഘടനയുടെ വക റോഡു തടയല്‍..! അതിനടുത്ത ദിവസം ബസ്സ് കത്തിച്ചതില്‍ പ്രധിഷേധിച്ചു ബസ്സ് ജീവനക്കാരുടെ വക പണിമുടക്ക്.. അതങ്ങനെ പോകും...!...