നീ നിഴലായി

നീ നിഴലായി... എൻ വഴികളിൽ...
അന്നൊരുനാൾ... പിന്നെയുമൊരുനാൾ...

ഇലകളായി പൂക്കളായി
കുളിരുപകരും തെന്നലായി
തഴുകിയൊഴുകി നിന്നിരുന്നു

ആ നിമിഷവും... ഓരോ നിമിഷവും...
അന്ന് മുതൽ... ഇന്ന് വരെ...

മൗനം പോലും കാതിൽ കുളിരും
മധുരമേറും ഓർമ്മയായി
മനസ്സിൽ വിരിയും എന്നുമെന്നും

ഓരോ നോക്കിലും... ഓരോ അണുവിലും...
ഞാനറിയാതെ... നീയെന്നുള്ളിൽ...

ചിരികളായി മൊഴികളായി
ഹൃദയമീട്ടും ഈണമായി
ജീവനേകും ശ്വാസമായി...

ഈ അകലം... ഈ വിരഹം...
നൈമിഷികം.... എങ്കിലുമീ....

മണ്ണും വിണ്ണും താണ്ടിയെത്തും
മൗനം തേങ്ങും ഗാനമായി
മനസ്സിൽ വിങ്ങും ഈണമായി

നീ നിഴലായി... എൻ വഴികളിൽ...
എന്നുമെന്നും...എന്റെയൊപ്പം...

Comments

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നൂൽ പൊട്ടിയ പട്ടം