മനുഷ്യൻ

കാലങ്ങൾക്കു അപ്പുറം മനുഷ്യൻ എന്ന വർഗത്തെ എങ്ങനെ അടയാളപ്പെടുത്തും എന്നാലോചിച്ചപോൾ ഉണ്ടായ ചില ചിന്തകൾ ഇവിടെ കുറിക്കുന്നു.


കുന്നായ കുന്നുകളൊക്കെ
കിളച്ചു നിരത്തിയോരാണ്
വയലായ വയലുകളൊക്കെ
മണ്ണിട്ടു നിറച്ചവരാണ്

പുഴയായ പുഴയിൽനിന്നൊക്കെ
പൂഴിമണൽ കട്ടവരാണ്

കരിങ്കൽ പാറകളൊക്കെ
തല്ലി പൊളിച്ചവരാണ്


കാടായ കാടുകളൊക്കെ
വെട്ടി നിരത്തിയോരാണ്
മറ്റെല്ലാ ജീവികളുടേം
വീടുംകുടീം പൂട്ടിച്ചോരാണ്


മണ്ണായ മണ്ണിവിടോക്കെ
പങ്കിട്ടെടുത്തവരാണ്
മണ്ണിനും വിണ്ണിനുമിടക്ക് 
കോൺക്രീറ്റ് നിറച്ചവരാണ്

കടലായ കടലുകളൊക്കെ
പ്ലാസ്റ്റിക് നിറച്ചവരാണ്
മീനായ മീനുകളൊക്കെ
കൊന്നു തീർത്തവരാണ് 

ചെയ്തൊരു ചെയ്തുകൾക്കെല്ലാം
ഭൂമിതൻ മറുപടിയായി
കാലത്തിന് താണ്ഡവത്തിൽ
നശിച്ചോരു കൂട്ടങ്ങളാണ് 

Comments

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം