വര്‍ണങ്ങളും ചായങ്ങളും

ഞാന്‍ എല്ലാവരില്‍ നിന്നും എല്ലാത്തില്‍ നിന്നും ഒരുപാടു അകന്നുപോയിരികുന്നു... ഒരു തിരിച്ചു പോക്കിന് അവ്വാത്ത വിധത്തില്‍ ! ഇത് പെട്ടന്നുണ്ടായ ഒരു തിരിച്ചരിവല്ല. ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു.

നമ്മുടെ ജീവിതത്തിലെ എല്ലാം നമ്മള്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ്.  ജീവിതത്തില്‍ എപ്പോഴും, പിന്നിട്ട് വന്ന ഓരോ പാതയിലും ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ എന്തൊക്കെ ആയിത്തീര്ന്നോ, അതൊക്കെ ഞാന്‍ തിരഞ്ഞെടുത്തതാണ്. എനിക്ക് എന്തെങ്ങിലും ആയിത്തീരാന്‍ കഴിയാതിരുന്നെങ്ങില്‍ അത് എപ്പോഴൊക്കെയോ ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ തെറ്റായിപ്പോയത് കൊണ്ടാവാം.

ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ എല്ലാരില്‍ നിന്നും അകലങ്ങളിക്ക് ആയിരുന്നു. ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും അത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.  കുറെ നാളുകള്‍ എല്ലാരില്‍ നിന്നും അകന്നു നിക്കുമ്പോള്‍ പതുക്കെ പതുക്കെ മാനസികമായി അകലാന്‍ തുടങ്ങും. പിന്നെ പിന്നെ ഫ്രണ്ട്സിനും ബന്ധുക്കള്‍ക്കും ഒക്കെ നമ്മള്‍ അവരുടെ ജീവിതത്തിലെ ഒരു അവസ്യത അല്ലാതായി മാറും. വല്ലപ്പോഴും അവരുടെ ജീവിതത്തിലേക്ക് വന്നു പോകുന്ന ഒരു വിരുന്നുകാരന്‍. അല്ലേല്‍ എപ്പോഴെങ്ങിലും ഉള്ള ഒരു ഫോണ്‍ കാള്‍ ശബ്ദം ആയി ചുരുങ്ങും. അതു ആരുടേയും കുറ്റം കൊണ്ടല്ല. അത് സംഹവിച്ചു പോവുന്നതാണ്.

പക്ഷെ അതില്‍ എനിക്ക് പശ്ചാത്താപങ്ങള്‍ ഒന്നുമില്ല. ഞാന്‍ ഇന്ന് എന്താണോ, അതില്‍ ഞാന്‍ സന്തുഷ്ടനാണ്. എത്രത്തോളം സന്തുഷ്ടനാണെന്ന് ചോദിച്ചാല്‍, ജീവിതത്തില്‍ ഏറ്റവും സന്തോഷവാനായി എനിക്ക് ഒരു മരണം ഉണ്ടെങ്കില്‍ അത് ഇപ്പോഴായിരിക്കണം.. ഈ നിമിഷമായിരിക്കണം ! ഇതിനു മുന്‍പും ഉണ്ടായിരുന്നില്ല. ഒരുപക്ഷെ ഇതിനു ശേഷവും ഉണ്ടായെന്നു വരില്ല !

ഇതിനു മുന്‍പൊക്കെ എനിക്ക് ജീവിതതോണ്ട് ആസക്തിയയിരുന്നു.. ഒരു പക്ഷെ, ഇതിനു ശേഷവും അങ്ങനെ തന്നെ ആയിത്തീരാം. പക്ഷെ ഇപ്പോള്‍ ഞാന്‍ തികച്ചും സ്വതന്ത്രനാണ്. ബാധ്യതകള്‍ ഇല്ലാതെ ആവലാതികള്‍ ഇല്ലാതെ തികച്ചും സ്വതന്ത്രന്‍.

ഏറ്റവും സന്തോഷവാനായി തികച്ചും ലാഖവത്തോടെ ഒരു മരണം. ആരും കൊതിച്ചു പോവുന്ന ഒന്ന്. ബാധ്യതകള്‍ ഇല്ലാതെ ആവലാതികള്‍ ഇല്ലാതെ മരണത്തെ നേരിടുക ! വളരെ രസകരമായ ഒരു കാര്യമാണ്. പക്ഷെ നമ്മള്‍ കാത്തിരിക്കുമ്പോള്‍ കടന്നു വരില്ലല്ലോ.. ഏതോ ബുക്കില്‍ ഞാന്‍ വായിച്ചതു ഓര്‍ക്കുന്നു 'നിനച്ചിരിക്കാത്ത സമയത്ത് കടന്നു വരുന്ന ഒരു കൊമാളിയെ പോലെയാണ് മരണം'. അത് ശരിയാണ് എന്ന് തോന്നുന്നു.

ജീവിതം ജീവിക്കുവനുള്ളതാണ്; പലപ്പോഴും നമുക്കതിനു കഴിയാറില്ല എന്നിരുന്നാല്‍ കൂടി. എങ്കിലും ജീവിതം എനിക്കിഷ്ടമാണ്. ജീവിതത്തിന്റെ ഈ താളം എനിക്ക് ഇഷ്ടമാണ്. ആ താളത്തിലെ ആരോഹണങ്ങളും  അവരോഹണങ്ങളും എനിക്കിഷ്ടമാണ്. വിവിധ വര്‍ണ്ണങ്ങള്‍ കൊണ്ട് ജീവിതം തീര്‍കുന്ന ഈ മഴവില്ല് എനിക്കിഷ്ടമാണ് .

പക്ഷെ മരണമെന്ന കോമാളിയുടെ മുഖചായങ്ങള്‍ ഇപ്പോള്‍ ഞാന്‍ അതിലും ഇഷ്ടപെടുന്നുണ്ടോ ? അറിയില്ല, ഒരുപക്ഷെ ഉണ്ടാവാം !  പക്ഷെ, ആത്മഹത്യ ഒരു ഒളിച്ചോട്ടമാണ്. ജീവിതത്തിന്റെ മഴവില്ലില്‍ നിന്നും മരണത്തിന്റെ മുഖാച്ചായങ്ങളില്‍ നിന്നും ഉള്ള ഒരു ഒളിച്ചോട്ടം !

എന്തായാലും എനിക്ക് തിടുക്കമില്ല. ഞാന്‍ വീണ്ടും മഴവില്ലിന്റെ വര്‍ണങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങുമായിരിക്കും. അങ്ങനെ നിനച്ചിരിക്കാത്ത ഒരു രാത്രി, അല്ലെങ്ങില്‍ ഒരു പകല്‍, ഒരു സായാഹ്നത്തില്‍ എന്നെ തികച്ചും അത്ഭുതപെടുതികൊണ്ട് ഒരു കോമാളിയെപ്പോലെ മരണം കടന്നുവരുമായിരിക്കും. അതിനുവേണ്ടി മരണം ഇപ്പോഴേ കോമാളിയുടെ വേഷമിട്ടു തുടങ്ങുകയായിരിക്കും. അന്ന് എനിക്കാ മുഖച്ചായങ്ങള്‍ ഇതുപോലെ ഇഷ്ടപെടാന്‍ പറ്റിയില്ലെങ്ങിലോ ? അന്ന് എന്നിക്കാ മുഖച്ചായങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയില്ലെങ്ങിലോ ?

ആസ്വദിക്കാന്‍ പറ്റുമായിരിക്കും; എനിക്കെപ്പോഴും വര്‍ണങ്ങളും ചായങ്ങളും ഇഷ്ടമായിരുന്നു !

~~~~~ *** ~~~~~

Comments

  1. എല്ലാരില്‍ നിന്നും അകന്നു പോവുമ്പോള്‍ വേറെ എന്തിലേക്കോ അടുക്കാന്‍ വേണ്ടിയാണെന്ന് ഓര്‍ക്കാതെ പോയോ കണ്ണാ ??? അകലേക്ക്‌ പറന്നു പോവുമ്പോള്‍ ഒരിക്കലും ഓര്‍ത്തിരുന്നില്ലേ " ശരീരം മാത്രമേ പോവുന്നുല്ലോ എന്ന് മനസു ഇവിടെയല്ലേ ..ആര്‍കും ആരില്‍നിന്നും ഒരിക്കലും ഒളിച്ചോടാന്‍ പറ്റില്ല .....മരണവും അത് തന്നെയല്ലേ ...ശരീരം വിട്ടു ആത്മാവിന്റെ യാത്ര ...പക്ഷെ ആ ശരീരം ജീവനുല്ലപ്പോള്‍ സ്നേഹിച്ചവര്‍ക്കു നല്‍കിയ നല്ല ഓര്‍മ്മകള്‍ മരിക്കുന്നില്ലല്ലോ??? ഇത് എന്‍റെ അഭിപ്രായമ കേട്ടോ....ഹെഹെഹ്,,,,,ചിരിച്ചു കൊണ്ട് നേരിടുമ്പോള്‍ ഏതു ദുരന്തവും തമാശയാണ് ..പക്ഷെ അതുണ്ടാക്കുന്ന മുറിവുകള്‍ ഒരിക്കലും മാറില്ല......മരണത്തിനു ഒരേ വാക്കേയുള്ളൂ ... വരൂ പോകാം ....മരണം അതിഥി ആണ് ....നമ്മള്‍ ആതിതെയര്‍ ...ആ അതിതിക്ക് നമ്മള്‍ കൊടുക്കേണ്ടത് നമ്മുടെ നെഞ്ഞിടിപ്പുകള്‍ ..ഓര്‍മ്മകള്‍....ഇഷ്ടങ്ങള്‍ ....എല്ലാം ആ അതിതിക്ക് വേണ്ടി നമ്മള്‍ ഉപെഷിക്കുന്നു .....അത്രെയുല്ലോ നമ്മുടെ ജീവിതം....സന്തോഷമായി വായിച്ചപ്പോള്‍ .......എന്തൊക്കെയോ ഓര്‍മകല്‍ മനസില്‍ വരുന്നു ...കൊള്ളാം കണ്ണാ എനിക്കിഷ്ടയിട്ടോ

    ReplyDelete
  2. nice post shinoj chettai

    regards akhil

    ReplyDelete
  3. shino bhai.....ithu vaayichu enthokkeyoo mansinte abrapaalikaliloode poyadu pole....nice post...ennennum mazhavillinte varanagal aswadikkan bhagavaan ellavarkkum aashayum avasaravum nalkumaarakatte...ameen.....

    ReplyDelete
  4. eeee chintakal jeevithathil ninnumulla orolichottamalle.... satyathil naam atraykkum santhushtaranooo ? alla ... ee musafir santhushtaranoo allla... innu naa thiranjeduthirikkunna vazhikal sariyano enn chodichal kannumadach namukk parayan pattille alla enn ? antharathmavinte ullilninnu varunna utharam alla ennu thanne aannn ... karanan manapporavam naam ororrutharum jeevithathil ninn olichodukayan ..... shastram appozhum kinanju parisramikkunnund ......nam ariyathe thanne ..... santhoshamayi gopiyetta.....

    ReplyDelete
  5. ha..ha..kollaam ..njaan veendum varaam
    ketto..

    ReplyDelete
  6. ഓഹോ അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ അല്ലെ ?

    സത്യത്തില്‍ എന്താ പറ്റിയേ?

    ReplyDelete
  7. പറന്നകന്നതൊന്നും നമ്മുടേതല്ല...
    വരാനുള്ളത് നമ്മുടെതാവാം..

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം