വര്‍ണങ്ങളും ചായങ്ങളും
ഞാന്‍ എല്ലാവരില്‍ നിന്നും എല്ലാത്തില്‍ നിന്നും ഒരുപാടു അകന്നുപോയിരികുന്നു... ഒരു തിരിച്ചു പോക്കിന് അവ്വാത്ത വിധത്തില്‍ ! ഇത് പെട്ടന്നുണ്ടായ ഒരു തിരിച്ചരിവല്ല. ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു. നമ്മുടെ ജീവിതത്തിലെ എല്ലാം നമ്മള്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ്. ജീവിതത്തില്‍ എപ്പോഴും, പിന്നിട്ട് വന്ന ഓരോ പാതയിലും ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ എന്തൊക്കെ ആയിത്തീര്ന്നോ, അതൊക്കെ ഞാന്‍ തിരഞ്ഞെടുത്തതാണ്. എനിക്ക് എന്തെങ്ങിലും ആയിത്തീരാന്‍ കഴിയാതിരുന്നെങ്ങില്‍ അത് എപ്പോഴൊക്കെയോ ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ തെറ്റായിപ്പോയത് കൊണ്ടാവാം. ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ എല്ലാരില്‍ നിന്നും അകലങ്ങളിക്ക് ആയിരുന്നു. ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും അത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. കുറെ നാളുകള്‍ എല്ലാരില്‍ നിന്നും അകന്നു നിക്കുമ്പോള്‍ പതുക്കെ പതുക്കെ മാനസികമായി അകലാന്‍ തുടങ്ങും. പിന്നെ പിന്നെ ഫ്രണ്ട്സിനും ബന്ധുക്കള്‍ക്കും ഒക്കെ നമ്മള്‍ അവരുടെ ജീവിതത്തിലെ ഒരു അവസ്യത അല്ലാതായി മാറും. വല്ലപ്പോഴും അവരു...