എന്‍ഡോസള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ പത്രത്തിലും ചാനലുകളിലും ന്യൂസ് ആവാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു മാസം ആയിക്കാണും. എന്നിട്ടും അതിനെപറ്റി പഠിക്കാനും ചര്‍ച്ച ചെയ്യാനും അല്ലാതെ, കര്‍ക്കശമായ ഒരു നടപടിയും എടുത്തതായി ഇത് വരെ ഒരു ന്യൂസും കാണാന്‍ പറ്റിയില്ല എന്നത് വളരെ സങ്കടകരം ആയ ഒരു വസ്തുത ആണ് ! ചോദ്യങ്ങള്‍ രണ്ടു ആണ് ! #1 : എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ പണ്ടേ നിരോധിച്ചതാണ് എങ്കില്‍ പോലും, പലയിടത്തും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപെടുന്നു. കേരളത്തിലെ ഉപയോഗം തടയാന്‍ നമ്മുടെ സര്‍ക്കാരിനു കഴിയാത്തത്തിനു, 'തമിഴ്നാട്ടില്‍ എന്‍ഡോസള്‍ഫാനു വിലക്കില്ല' എന്നത് ഒരു justification ആവുമോ ? നമ്മുടെ സര്‍ക്കാരിനു ആദ്യം വിലക്കുള്ളിടത് (കേരളത്തില്‍ ) ഉപയോഗിക്കുന്നത് തടയാന്‍ ശ്രമിക്കരുതോ ? #2 : ലോകത്തിന്റെ പലയിടത്തും പണ്ടേ നിരോധിച്ചതും ഇതിന്റെ ഉപയോഗം മനുഷ്യരില്‍ ഉളവാക്കുന്ന പ്രശ്നങ്ങളെ പറ്റി ലോകത്തിന്റെ പലയിടങ്ങളില്‍ നടന്ന പഠന വിവരങ്ങള്‍ വെറും ഒരു google search ഇന് പോലും തരാന്‍ കഴിയുന്നതും ആണ്. എന്നിട്ടും കേന്ദ്രം/കോടതി ഉടനടി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതെ, വീണ്ടും ഒരു പഠനത്തിന്റെ റിസള്‍ട്ടും കാത്തിരിക്...