'ലഡു'വും 'ജിലേബി'യും
ഞങ്ങളുടെ കോളേജില്‍ ആവശ്യത്തിനു (അല്ല, ആവശ്യത്തില്‍ വളരെ കൂടുതല്‍ ആയി തന്നെ ) റാഗിങ് ഉണ്ടായിരുന്ന കാലം... ഫസ്റ്റ് ഇയരില്‍ ഏറ്റവും കൂടുതല്‍ റാഗിങ് അനുഭവിച്ചിരുന്നത് മലയാളികള്‍ ആയിരുന്നു... മലയാളി ഫസ്റ്റ് ഇയര്‍സിനെ അത്രത്തോളം റാഗിങ് ചെയ്തത് മറ്റാരും അല്ലാ.. മലയാളികളായ സീനിയര്സ് തന്നെ ആയിരുന്നു.! ആ വര്‍ഷം ഞങ്ങളുടേയൂഴമാണെന്ന് അറിയാവുന്നത് കൊണ്ടു തന്നെ എതിര്‍പ്പോന്നും പ്രകടിപ്പിക്കാതെ തികച്ചും കൃതര്‍ഥതയോടെ എല്ലാം ഏറ്റു വാങ്ങി... അല്ലെങ്കിലും ഈ റാഗ്ഗിംഗ് ഒക്കെ ഞങ്ങളുടെ കോളേജില്‍ കലാകാലങ്ങള്‍ ആയി നടന്നു വരുന്ന ആചാരങ്ങള്‍ ആണ്. ഞങ്ങള്‍ ആയിട്ട് അങ്ങ് എതിര്‍ത്ത് ഇല്ലതാകിയാല്‍ നശിക്കുന്നത് നമ്മുടെ വിലപെട്ട ആചാരങ്ങളും മൂല്യങ്ങളും അല്ലെ ? അതോണ്ട് മറുത്തൊന്നും മിണ്ടിയില്ല (എതിര്‍പ്പു പ്രകടിപ്പിക്കാന്‍ ധൈര്യമില്ലാ എന്നതു ഇങ്ങനെയും പറയാം). ~~~~~~1~~~~~~~~ അപ്പോഴൊക്കെ അത് ഭായാനകതയുടെ ഭീകര നിമിഷങ്ങള്‍ ആയിരുന്നു. തെറിവിളികള്‍, പരിഹാസങ്ങള്‍, ക്രിടിസിസം, ശാരീരികമായും മാനസികമായും ഉള്ള tortures, എല്ലാം ഒരു ലിമിറ്റും ഇല്ലാതെ ദിവസവും കിട്ടും..! പിന്നെ അന്നന്നു കേള്‍ക്കുന്ന തെറിയുടെ അര്‍ത്ങ്ങളും ഉപയോഗ ശീല...