ഓര്‍മ്മകള്‍ മാത്രം !
ഏകാന്തതയുടെ താഴ്‌വരയില്‍, വസന്തം വന്നെത്തിയപ്പോള്‍ പ്രണയമാം പനിനീര്‍ പൂവിട്ടു ! ആ പൂവിന്റെ ഭംഗി എന്നെ ആകൃഷ്ടനാക്കി. അതിന്‍ സുഗന്ധത്തില്‍ ഞാന്‍ ആഹ്ലാദ പുളകിതനായി. എന്‍റെ മുഖം പുഞ്ചിരിയാല്‍ പ്രകാശമയമായിരുന്നു. മഴയെ എതിരേല്‍ക്കുന്ന മയിലിനെപ്പോലെ, എന്‍റെ ഹൃദയം ആഹ്ലാദത്തില്‍ നൃത്തം വെക്കാന്‍ തുടങ്ങി. നൃത്ത താളങ്ങള്‍ പാരമ്യത്തില്‍ എത്തിയപ്പോള്‍ എന്‍റെ മൗനം വാചാലമായി. ആ വാചാലതയില്‍ സപ്തസ്വരങ്ങളും ഉണ്ടായിരുന്നു. സപ്തസ്വരങ്ങളും അതിന്റെ സ്വരലാവണ്യത്തോടെ എന്നില്‍ നിന്ന് നിര്‍ഗളിക്കുമ്പോള്‍ ലോകം മുഴുവനും എനിക്കായി കതോര്‍ക്കുന്നതായി തോന്നി. അരുവികള്‍ താളം പിടിക്കുന്നു.. കുയിലുകള്‍ കുഴല്‍ ഊതുന്നു ! ഒടുവില്‍ ഒരുനാള്‍ ആ പ്രണയമാം പനിനീര്‍ വാടി കൊഴിഞ്ഞു പോവുമ്പോള്‍ , ആ സുഗന്ധം നിലക്കുമ്പോള്‍ , എന്‍റെ ഹൃദയത്തിന്റെ നൃത്തങ്ങള്‍ മന്ദീഭവിക്കുന്നു... സ്വരങ്ങള്‍ താളം തെറ്റുന്നു.. വാചാലത വീണ്ടും മൌനത്തിന് വഴിമാറുന്നു... ഇപ്പോള്‍ എനിക്കായി ഒരു ലോകവും കാതോര്‍ക്കുവാനില്ല.. അരുവികള്‍ താളം പിടിക്കാതെ ഒഴുകിയകലുകയാണ് ! കുയിലുകള്‍ എന്നേ പിണങ്ങി പറന്നു പോയിരിക്കുന്നു ! ഇന്നു ഞാന്‍ അറിയുന്നു, ആ സുഗന്ധവും നൃത...