മനസ്സ് - ഒരു ചിലന്തിവല

ചിലന്തി വല പോലെ ചുറ്റി കുഴഞ്ഞു കിടക്കുന്നതാണ് എ ന്റെ മനസ്സ്. ..! അതിലേക്കു കടന്നു വരുന്ന എന്തിനേയും അമര്‍ത്തി പിഴിഞ്ഞ് സത്ത് ഊറ്റിക്കുടിക്കുന്ന ഒരു ചിലന്തി കണക്കെയുള്ള തലച്ചോറും! ഈ ചിലന്തിക്കു ഇരയാകുന്ന വിഷയം എന്തുമാകാം. അവയെ നനാതലത്തില് നിന്നു അപഗ്രഥിച്ചു കൂട്ടിക്കിഴിച്ചു ഒടുവില്‍ എത്തിനില്‍ക്കുന്നത് എപ്പോഴും എന്തെങ്കിലും ഒരു ചോദ്യ ചിഹ്നത്തിലായിരിക്കും. ഇങ്ങനെയുള്ള ചോദ്യചിഹ്നങ്ങള്‍ ആയിരിക്കും പലപ്പോഴും മനസ്സാകുന്ന ചിലന്തിവലക്കൂട്ടില്‍ അവശേഷിക്കുന്നത്. സത്തെല്ലാം ഊട്ടിക്കുടിക്കപെട്ടു അവശേഷിക്കുന്ന ആ ചോദ്യചിഹ്നങ്ങള്‍ കാണുമ്പോള്‍ ഒരു കാര്യത്തില്‍ ചോദ്യമില്ലതയിരിക്കും. തീരുമാനങ്ങള്‍ എടുക്കാനുള്ള എന്റെ കഴിവില്ലായ്മയില്‍ !!! .