ഒരു കറുത്ത അധ്യായത്തിന്‍റെ ഓര്‍മ.
ഇന്നു മാര്‍ച്ച് 6 ... മാര്‍ച്ച് 6 , എന്നെ ഒരുപാടു മാറ്റിമറിച്ച ദിവസം . ഇതു പോലൊരു മാര്‍ച്ച് ആറിനു എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു കൊണ്ടു എനിക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നു ... ഓര്‍ക്കാപ്പുറത്ത് ഒരു പാടു ബാധ്യതകള്‍ എന്നിലേക്ക് വന്നു ചേര്‍ന്നപ്പോള്‍ അന്ധാളിച്ചു പോയി . ഒന്നുറക്കെ പൊട്ടിക്കരയാന്‍ പോലും കഴിഞ്ഞില്ല ... ഞാനും തളര്‍ന്നാല്‍ പിന്നെല്ലാം തീരും .. പാടില്ല . എല്ലാ വേദനകളും വികാരങ്ങളും ഉള്ളിലൊതുക്കി ... തളരരുത് - ആരൊക്കെയോ എന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു ... ഒന്നും വ്യക്തമല്ല , മനസ്സില്‍ ഒരുപാടു ചിന്തകള്‍ പുകഞ്ഞ് എരിയുന്നുണ്ടായിരുന്നു . മരവിച്ച മനസ്സും വിറയ്ക്കുന്ന കൈകളുമായി പ്രദക്ഷിണം ചെയ്യുമ്പോഴും നിശ്ചലമായി കിടക്കുകയാണ് .. എന്നെ ഇത്രത്തോലമാക്കിയിട്ടു ഇനിയെന്തെന്ന് ഒരു സൂചന പോലും നല്‍കാതെ ... ഉറക്കം ..! എന്നെന്നെക്കുമായുള്ള ഉറക്കം . .! മനസ്സു എറിഞ്ഞു നീറുന്നു ... ശരീരം തണുത്തു വിറക്കുന്നു . കൈയ്യില്‍ പന്തം ആളിക്കത്തുന്നു . സഹതാപത്തോടെ ഒരുപാടു കണ്ണുകള്‍ എന്‍റെ മേല്‍ പതിയുന്നുണ്ടായിരുന്നു . ഒരു വലിയ ലോകത്ത് ഞാന...