ഒരു കാത്തിരിപ്പ്
അപ്രതീക്ഷിതമായി ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടി, ആ ഒരു നാളത്തെ കണ്ടുമുട്ടല്‍, പിന്നീടു ഒരുപാടു നാളത്തെ സല്ലാപം ആയി തുടര്‍ന്നു... ആദ്യമൊക്കെ പരസ്പരം അറിയാനുള്ള ആകാംക്ഷ ! പരസ്പരം അറിഞ്ഞപ്പോള്‍ പിന്നെ, അറിയാതെ ഉണ്ടായ ഇഷ്ടം.. പിന്നീടങ്ങോട്ട് ഇഷ്ടങ്ങള്‍ പങ്ങുവക്കാനുള്ള രണ്ടു പേരുടെയും ഒരു വീര്‍പ്പുമുട്ടല്‍ ആയിമാറി ! ഇഷ്ടങ്ങള്‍ പിന്നെ എപ്പോഴോ പ്രണയങ്ങള്‍ ആയി മാറിയിരുന്നോ ? അറിയില്ല.. പക്ഷെ വെറും ഇഷ്ടങ്ങള്‍ ആയിരുന്നില്ല അത്. സൌഹൃദം, ഇഷ്ടം, സ്നേഹം, പ്രണയം, കാമം ഇങ്ങനെ പല ഭാവങ്ങളും ഉണ്ടായിരുന്നിരിക്കാം. അവയ്ക്കിടയിലെ അതിര്‍വരമ്പുകള്‍ അറിയാത്ത രീതിയില്‍ ഒരു അടുപ്പം. അവയ്ക്കിടയിലെ അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനും പാലിക്കാനും ശ്രമിക്കാതിരുന്നിട്ടല്ല. പക്ഷെ ആ ശ്രമം വിഫലം ആയിരുന്നു. പലപ്പോഴും അതിര്‍വരമ്പുകള്‍ മാഞ്ഞുപോവുന്നത് പോലെ തോന്നി. അതിര്‍വരമ്പുകള്‍ ഇല്ലാതെ പല തലങ്ങളില്‍ ഉള്ള ഈ സൌഹൃദം. അതു തന്നെ ആവും ഈ സൌഹൃദം 'something special' ആയി മാറാന്‍ കാരണവും. എന്തായാലും അത് ഞാന്‍ വളരെ അധികം ആസ്വദിച്ചുമിരുന്നു.. അതുകൊണ്ട് തന്നെ അതിര്‍വരമ്പുകള്‍ക്ക് അധികം പ്രസക്തി കൊടുത്തില്ല. ഒരുപാട്...