Posts

എല്ലാം പഴയത് പോലെ തന്നെ...

ഒരു ദീര്‍ഘമായ ദിവസത്തിന്‍റെ പരിസമാപ്തി എന്നവണ്ണം ക്ഷീണത്തോടെ ഞാന്‍ കിടക്കയിലേക്ക് മറിഞ്ഞു. ഇന്നത്തെ പരിശ്രമങ്ങള്‍, പൊല്ലാപ്പുകള്‍, പിന്നെ നാളത്തെ പറ്റിയുള്ള വ്യാകുലതകള്‍, പ്ലാന്‍സ് എല്ലാം ആലോചിച്ചു കിടന്നപ്പോള്‍ ഇടക്കെപ്പോഴോ ഉറക്കം വന്നു തഴുകി വിളിച്ചു. ഉറക്കത്തിനു എന്നെ വിട്ടു തരില്ലെന്ന ഭാവത്തില്‍ എന്റെ  ചിന്തകളും ഉറക്കവും തമ്മില്‍ ഒരു ചെറിയ മല്‍പിടുത്തം നടന്നു. ഒടുവില്‍ ഉറക്കം എന്‍റെ ചിന്തകളെ പൂര്‍ണമായും കീഴ്പ്പെടുത്തിയപ്പോള്‍, ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു. എല്ലാ വ്യാകുതകളും മറന്നു ഞാന്‍ ശാന്തമായി ഉറങ്ങി. ഇതിനു മുന്‍പെങ്ങും ഇല്ലാതിരുന്ന പോലെ ഞാന്‍ വളരെ ശാന്തമായി ഉറങ്ങി... എത്ര സമയം ഞാന്‍ അങ്ങനെ ഉറങ്ങി എന്ന് അറിയില്ല. ഉറക്കത്തില്‍ എപ്പോഴോ എഴുന്നേറ്റു ഞാന്‍ സാവധാനം വീടിനു പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ എന്റെ ശരീരത്തിനു തീരെ ഭാരം ഇല്ലാത്തത് പോലെ തോന്നി ! ഇന്നലത്തെ അവശതകളോ നാളത്തെ വ്യാകുലതകളോ ഒന്നും അപ്പോഴും എന്നില്‍ ഉണ്ടായിരുന്നില്ല. ഉറക്കത്തിലെന്ന പോലെ തികച്ചും നിര്‍വികാരമായി ഞാന്‍ നടന്നു,.. എങ്ങോട്ട്‌ നോക്കിയാലും കൂരാകൂരിരുട്ട്‌ മാത്രം. എന്നിട്ട...

ഒരു കുളിര്‍ കാറ്റ്

ഒരുപാട് നാളായി അകന്നു കഴിഞ്ഞിട്ടും, ഒരു കുളിര്‍ കാറ്റായി നീ വന്നുപോയി... എന്നുമെന്‍ മനസ്സിന്‍ വാതില്പഴുതിലൂടെ എന്തിനോ നീയെന്നെ എത്തിനോക്കി. സന്ധ്യതന്‍ കാന്തിയും അന്തിതന്‍ ശാന്തതയും സോപാന സംഗീത മാധുരമാം നിന്‍നാദവും... നിന്റെ പുഞ്ചിരിയും നിന്റെ കളിവാക്കുകളും, നിന്‍ കണ്ണിമ പോലും ഓര്‍ക്കുന്നുമിന്നും ഞാന്‍ ഇന്ന് ഞാനറിയുന്നു, മറന്നിരുന്നില്ല ഞാന്‍ ഇന്നലകളിലെയാനല്ല നിമിഷങ്ങള്‍ ഒന്നുമേ ഇന്നുമെന്‍ മനസ്സില്‍ നീ പൂതുലഞ്ഞിരിപ്പതു... ഇന്നുപോല്‍ എന്നെന്നും വസന്തം വിടര്‍ത്തും. മനസ്സിലാവാന്‍ കഴിയാതെ പോയന്നു നിന്‍ മനസ്സാം ചില്ലുകള്‍ ഉടയുന്ന കാഴ്ചകള്‍ മാപ്പ് തരാന്‍ നിനക്കാവില്ലയെങ്ങിലും മാപ്പ് ചോദിപ്പൂ ഞാന്‍ നിന്നെ പിരിഞ്ഞതില്‍ വേദനിപ്പിക്കുവാന്‍ വേണ്ടിയല്ലെങ്ങിലും.. വേദനകള്‍ മാത്രമേ ഞാന്‍ തന്നിരുന്നുള്ളൂ വിട്ടുപിരിഞ്ഞൊരു നാള്‍ മുതലിന്നു വരെ വെറുതെ തേടുന്നു ഞാന്‍ എന്നിലെയെന്നെ.. ഒരുവട്ടം കൂടിയെല്ലാം തുടങ്ങാന്‍ കഴിഞ്ഞെങ്ങില്‍ ഒന്നൊന്നായി തെറ്റുകള്‍ ഞാന്‍ തിരുത്തിയേനെ. കാലത്തിന്‍ വീഥിയില്‍ തിരിച്ചു പോക്കില്ലല്ലോ കാത്തിരിക്കട്ടെ ഞാന്‍ ഇനിയുള്ള കാലങ്ങള്‍ !

ഒരു കാത്തിരിപ്പ്‌

അപ്രതീക്ഷിതമായി ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടി, ആ ഒരു നാളത്തെ കണ്ടുമുട്ടല്‍, പിന്നീടു ഒരുപാടു നാളത്തെ സല്ലാപം ആയി തുടര്‍ന്നു... ആദ്യമൊക്കെ പരസ്പരം അറിയാനുള്ള ആകാംക്ഷ ! പരസ്പരം അറിഞ്ഞപ്പോള്‍ പിന്നെ, അറിയാതെ ഉണ്ടായ ഇഷ്ടം.. പിന്നീടങ്ങോട്ട് ഇഷ്ടങ്ങള്‍ പങ്ങുവക്കാനുള്ള രണ്ടു പേരുടെയും ഒരു വീര്‍പ്പുമുട്ടല്‍ ആയിമാറി ! ഇഷ്ടങ്ങള്‍ പിന്നെ എപ്പോഴോ പ്രണയങ്ങള്‍ ആയി മാറിയിരുന്നോ ? അറിയില്ല.. പക്ഷെ വെറും ഇഷ്ടങ്ങള്‍ ആയിരുന്നില്ല അത്. സൌഹൃദം, ഇഷ്ടം, സ്നേഹം, പ്രണയം, കാമം ഇങ്ങനെ പല ഭാവങ്ങളും ഉണ്ടായിരുന്നിരിക്കാം. അവയ്ക്കിടയിലെ അതിര്‍വരമ്പുകള്‍ അറിയാത്ത രീതിയില്‍ ഒരു അടുപ്പം. അവയ്ക്കിടയിലെ അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനും പാലിക്കാനും ശ്രമിക്കാതിരുന്നിട്ടല്ല. പക്ഷെ ആ ശ്രമം വിഫലം ആയിരുന്നു. പലപ്പോഴും അതിര്‍വരമ്പുകള്‍ മാഞ്ഞുപോവുന്നത് പോലെ തോന്നി. അതിര്‍വരമ്പുകള്‍ ഇല്ലാതെ പല തലങ്ങളില്‍ ഉള്ള ഈ സൌഹൃദം. അതു തന്നെ ആവും ഈ സൌഹൃദം 'something special' ആയി മാറാന്‍ കാരണവും. എന്തായാലും അത് ഞാന്‍ വളരെ അധികം ആസ്വദിച്ചുമിരുന്നു.. അതുകൊണ്ട് തന്നെ അതിര്‍വരമ്പുകള്‍ക്ക് അധികം പ്രസക്തി കൊടുത്തില്ല. ഒരുപാട്...

വര്‍ണങ്ങളും ചായങ്ങളും

ഞാന്‍ എല്ലാവരില്‍ നിന്നും എല്ലാത്തില്‍ നിന്നും ഒരുപാടു അകന്നുപോയിരികുന്നു... ഒരു തിരിച്ചു പോക്കിന് അവ്വാത്ത വിധത്തില്‍ ! ഇത് പെട്ടന്നുണ്ടായ ഒരു തിരിച്ചരിവല്ല. ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു. നമ്മുടെ ജീവിതത്തിലെ എല്ലാം നമ്മള്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ്.  ജീവിതത്തില്‍ എപ്പോഴും, പിന്നിട്ട് വന്ന ഓരോ പാതയിലും ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ എന്തൊക്കെ ആയിത്തീര്ന്നോ, അതൊക്കെ ഞാന്‍ തിരഞ്ഞെടുത്തതാണ്. എനിക്ക് എന്തെങ്ങിലും ആയിത്തീരാന്‍ കഴിയാതിരുന്നെങ്ങില്‍ അത് എപ്പോഴൊക്കെയോ ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ തെറ്റായിപ്പോയത് കൊണ്ടാവാം. ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ എല്ലാരില്‍ നിന്നും അകലങ്ങളിക്ക് ആയിരുന്നു. ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും അത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.  കുറെ നാളുകള്‍ എല്ലാരില്‍ നിന്നും അകന്നു നിക്കുമ്പോള്‍ പതുക്കെ പതുക്കെ മാനസികമായി അകലാന്‍ തുടങ്ങും. പിന്നെ പിന്നെ ഫ്രണ്ട്സിനും ബന്ധുക്കള്‍ക്കും ഒക്കെ നമ്മള്‍ അവരുടെ ജീവിതത്തിലെ ഒരു അവസ്യത അല്ലാതായി മാറും. വല്ലപ്പോഴും അവരു...

എവെരി ഡോഗ് ഹാസ്‌ എ ഡേ !

ഞങ്ങളുടെ ഫസ്റ്റ് ഇയര്‍ സമയത്ത് റാഗ്ഗിംഗ് ജോര്‍ ആയി നടക്കുന്ന കാലം. കോളേജ് വിട്ടു വന്നാല്‍ മിക്കവാറും എല്ലാ വൈകുന്നേരങ്ങളും രാത്രികളും, ഞങ്ങള്‍ സ്വന്തം റൂമില്‍ ഉണ്ടാവാറില്ല. റാഗ്ഗിംഗ് എന്ന കലാ പ്രകടനത്തിനായി സീനിയര്സ്നിന്റെ റൂമിലേക്ക്‌ വിളിക്കപ്പെടും... എല്ലാം കഴിഞ്ചു തിരിച്ചു റൂമില്‍ എത്തുമ്പോഴേക്കും പുലരാറായിക്കാണും. എന്നാല്‍ അന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അന്ന് ഞങ്ങളെ സീനിയേര്‍സ് ആരും പോക്കിയില്ല... ആരുടെയോ മുജ്ജന്മ പുണ്യം ആയിരിക്കും (എന്തായാലും ഈ ജന്മത്തില്‍ ഞങ്ങളാരും അങ്ങനെ ഒരു പുണ്യം ചെയ്തതായി ഓര്‍ക്കുന്നില്ല !). അതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍ എല്ലാരും. പിറ്റേ ദിവസത്തെ ലാബിനു റെക്കോര്‍ഡ്‌ എഴുതാന്‍ ഉണ്ടായിരുന്നു. പിന്നെ ഒരു മാത്ത്സ് ടെസ്റ്റും ഉണ്ട് എന്ന് ആരോ പറയുന്ന കേട്ടു. എന്നാലും ആറ്റുനോറ്റു കിട്ടിയ (റാഗ്ഗിംഗ് ഇല്ലാത്ത) ആ ഈവെനിംഗ് അങ്ങനെ ഒരു പീറ റെക്കോര്‍ഡ്‌ എഴുതിയോ, ടെസ്റിന് പഠിച്ചോ വേസ്റ്റ് ചെയ്യുവാന്‍ മനസ്സ് വന്നില്ല. അങ്ങനെ രാത്രി വരെ റൂമില്‍ വെറുതെ ഇരുന്നു കത്തി അടിച്ചിരുന്നു. ഒടുവില്‍ രാത്രി ഒരു 11.30 ഒക്കെ ആയപ്പോള്‍ എന്തെങ്ങിലും ഒന്ന് നോക്കാം എന്ന് കരുതി ഞങ...

എന്‍ഡോസള്‍ഫാന്‍

Image
എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ പത്രത്തിലും ചാനലുകളിലും ന്യൂസ്‌ ആവാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു മാസം ആയിക്കാണും. എന്നിട്ടും അതിനെപറ്റി പഠിക്കാനും ചര്‍ച്ച ചെയ്യാനും അല്ലാതെ, കര്‍ക്കശമായ ഒരു നടപടിയും എടുത്തതായി ഇത് വരെ ഒരു ന്യൂസും കാണാന്‍ പറ്റിയില്ല എന്നത് വളരെ സങ്കടകരം ആയ ഒരു വസ്തുത ആണ് ! ചോദ്യങ്ങള്‍ രണ്ടു ആണ് ! #1 : എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ പണ്ടേ നിരോധിച്ചതാണ് എങ്കില്‍ പോലും, പലയിടത്തും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപെടുന്നു. കേരളത്തിലെ ഉപയോഗം തടയാന്‍ നമ്മുടെ സര്‍ക്കാരിനു കഴിയാത്തത്തിനു, 'തമിഴ്നാട്ടില്‍ എന്‍ഡോസള്‍ഫാനു വിലക്കില്ല' എന്നത്  ഒരു justification ആവുമോ ? നമ്മുടെ സര്‍ക്കാരിനു ആദ്യം വിലക്കുള്ളിടത് (കേരളത്തില്‍ )  ഉപയോഗിക്കുന്നത് തടയാന്‍ ശ്രമിക്കരുതോ ? #2 : ലോകത്തിന്റെ പലയിടത്തും പണ്ടേ നിരോധിച്ചതും ഇതിന്റെ ഉപയോഗം മനുഷ്യരില്‍ ഉളവാക്കുന്ന പ്രശ്നങ്ങളെ പറ്റി ലോകത്തിന്റെ പലയിടങ്ങളില്‍ നടന്ന പഠന വിവരങ്ങള്‍ വെറും ഒരു google search ഇന് പോലും തരാന്‍ കഴിയുന്നതും ആണ്. എന്നിട്ടും കേന്ദ്രം/കോടതി ഉടനടി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതെ, വീണ്ടും ഒരു പഠനത്തിന്റെ റിസള്‍ട്ടും കാത്തിരിക്...

'ലഡു'വും 'ജിലേബി'യും

ഞങ്ങളുടെ കോളേജില്‍ ആവശ്യത്തിനു (അല്ല, ആവശ്യത്തില്‍ വളരെ കൂടുതല്‍ ആയി തന്നെ ) റാഗിങ് ഉണ്ടായിരുന്ന കാലം... ഫസ്റ്റ് ഇയരില്‍ ഏറ്റവും കൂടുതല്‍ റാഗിങ് അനുഭവിച്ചിരുന്നത് മലയാളികള്‍ ആയിരുന്നു... മലയാളി ഫസ്റ്റ് ഇയര്‍സിനെ അത്രത്തോളം റാഗിങ് ചെയ്തത് മറ്റാരും അല്ലാ.. മലയാളികളായ സീനിയര്സ് തന്നെ ആയിരുന്നു.! ആ വര്‍ഷം ഞങ്ങളുടേയൂഴമാണെന്ന് അറിയാവുന്നത്‌ കൊണ്ടു തന്നെ എതിര്‍പ്പോന്നും പ്രകടിപ്പിക്കാതെ തികച്ചും കൃതര്‍ഥതയോടെ എല്ലാം ഏറ്റു വാങ്ങി... അല്ലെങ്കിലും ഈ റാഗ്ഗിംഗ് ഒക്കെ ഞങ്ങളുടെ കോളേജില്‍ കലാകാലങ്ങള്‍ ആയി നടന്നു വരുന്ന ആചാരങ്ങള്‍ ആണ്. ഞങ്ങള്‍ ആയിട്ട് അങ്ങ് എതിര്‍ത്ത് ഇല്ലതാകിയാല്‍ നശിക്കുന്നത് നമ്മുടെ വിലപെട്ട ആചാരങ്ങളും മൂല്യങ്ങളും അല്ലെ ? അതോണ്ട് മറുത്തൊന്നും മിണ്ടിയില്ല (എതിര്‍പ്പു പ്രകടിപ്പിക്കാന്‍ ധൈര്യമില്ലാ എന്നതു ഇങ്ങനെയും പറയാം). ~~~~~~1~~~~~~~~ അപ്പോഴൊക്കെ അത് ഭായാനകതയുടെ ഭീകര നിമിഷങ്ങള്‍ ആയിരുന്നു. തെറിവിളികള്‍, പരിഹാസങ്ങള്‍, ക്രിടിസിസം, ശാരീരികമായും മാനസികമായും ഉള്ള tortures, എല്ലാം ഒരു ലിമിറ്റും ഇല്ലാതെ ദിവസവും കിട്ടും..! പിന്നെ അന്നന്നു കേള്‍ക്കുന്ന തെറിയുടെ അര്‍ത്ങ്ങളും ഉപയോഗ ശീല...

ജനലിനപ്പുറത്തെ കാഴ്ച

ഇഷ്ടമുള്ളതായി ഒന്നുമില്ലീനഗരത്തില്‍ അറിയാമെനിക്കതു എങ്ങിലുമിന്നും അറിയാതെ ഞാനെന്‍ ജനലിലൂടെയീ നഗരത്തിന്‍ തിരക്കും നോക്കിയിരുപ്പായ്! ദിനരാത്രി തന്‍ പ്രതിഭാസത്തെ തെന്നെയും പുക്ചിക്കുമാറായി ഇരുട്ടിനെയോന്നാകെ ഓടിച്ചകറ്റീയീ റോഡിന്നിരുവശവും നിരന്നുനില്‍ക്കുമാ വഴി വിളക്കുകള്‍ ! ആകാംക്ഷയില്ലെനിക്കീ, നാഗരിക ജീവിതരീതികള്‍ നേരിട്ടറിയുവാന്‍ ! ഒരു വെഗ്രലുമില്ലെനിക്കീ, നഗരിക  സൌന്ദര്യം കണ്ടാസ്വദിക്കുവാന്‍ ! ഒരിറ്റു കൌതുകവുമില്ല, ഈ തിരക്കിട്ട നാഗരിക ജീവിത ശൈലികളോടുതാനും    എങ്ങിലും ഞാനെന്‍ ജനലിലൂടീ തിരക്കി ലേക്കെവിടെയോ നോക്കിയിരിപ്പാണിന്നും !  നഗര വീഥിയില്‍ മിന്നി മറയുന്നിതാ, മരണ വേഗത്തിലോടുന്ന കാറുകള്‍. എന്തിനോ വേണ്ടി നെട്ടോട്ടമോടുന്നു, നാഗരികവാസികള്‍ വീഥിയില്‍ ഒട്ടുക്കും. തിരക്കാണവര്‍ക്കെന്നും തന്‍ ജീവിതം കൂടുതല്‍ നാഗരികമാക്കീടുവാന്‍ ! ആ  നെട്ടോട്ടത്തില്‍ അറിയാതെപോയവര്‍ തന്‍ ജീവിതം കൂടുതല്‍ യന്ത്രികമാവുന്നത് തന്‍ ജീവിതത്തിന്‍ ജീവസ്സറ്റുമാറ്റി ക്കൊണ്ടവര്‍ വെട്ടിപ്പിടിക്കുവതെന്തു  ഈ അര്‍ത്ഥശൂ...

ഓര്‍മ്മകള്‍ മാത്രം !

ഏകാന്തതയുടെ താഴ്‌വരയില്‍, വസന്തം വന്നെത്തിയപ്പോള്‍ പ്രണയമാം പനിനീര്‍ പൂവിട്ടു ! ആ പൂവിന്റെ ഭംഗി എന്നെ ആകൃഷ്ടനാക്കി. അതിന്‍ സുഗന്ധത്തില്‍ ഞാന്‍ ആഹ്ലാദ പുളകിതനായി. എന്‍റെ മുഖം പുഞ്ചിരിയാല്‍ പ്രകാശമയമായിരുന്നു. മഴയെ എതിരേല്‍ക്കുന്ന മയിലിനെപ്പോലെ, എന്‍റെ ഹൃദയം ആഹ്ലാദത്തില്‍ നൃത്തം വെക്കാന്‍ തുടങ്ങി. നൃത്ത താളങ്ങള്‍ പാരമ്യത്തില്‍ എത്തിയപ്പോള്‍ എന്‍റെ മൗനം വാചാലമായി. ആ വാചാലതയില്‍ സപ്തസ്വരങ്ങളും ഉണ്ടായിരുന്നു.  സപ്തസ്വരങ്ങളും അതിന്റെ സ്വരലാവണ്യത്തോടെ എന്നില്‍ നിന്ന് നിര്‍ഗളിക്കുമ്പോള്‍ ലോകം മുഴുവനും എനിക്കായി കതോര്‍ക്കുന്നതായി തോന്നി. അരുവികള്‍ താളം പിടിക്കുന്നു.. കുയിലുകള്‍ കുഴല്‍ ഊതുന്നു ! ഒടുവില്‍ ഒരുനാള്‍ ആ പ്രണയമാം പനിനീര്‍ വാടി കൊഴിഞ്ഞു പോവുമ്പോള്‍ , ആ സുഗന്ധം നിലക്കുമ്പോള്‍ , എന്‍റെ ഹൃദയത്തിന്റെ നൃത്തങ്ങള്‍ മന്ദീഭവിക്കുന്നു... സ്വരങ്ങള്‍ താളം തെറ്റുന്നു.. വാചാലത വീണ്ടും മൌനത്തിന് വഴിമാറുന്നു... ഇപ്പോള്‍ എനിക്കായി ഒരു ലോകവും കാതോര്‍ക്കുവാനില്ല.. അരുവികള്‍ താളം പിടിക്കാതെ ഒഴുകിയകലുകയാണ് ! കുയിലുകള്‍ എന്നേ പിണങ്ങി പറന്നു പോയിരിക്കുന്നു ! ഇന്നു ഞാന്‍ അറിയുന്നു, ആ സുഗന്ധവും നൃത...

ഭൂലോകത്തെ കൊച്ചു പൂന്തോട്ടം

Image
ഈ ഭൂലോകത്തെ എന്‍റെ കൊച്ചു പൂന്തോട്ടം !