Posts

ഒരു കറുത്ത അധ്യായത്തിന്‍റെ ഓര്‍മ.

ഇന്നു മാര്‍ച്ച് 6 ... മാര്‍ച്ച് 6 , എന്നെ ഒരുപാടു മാറ്റിമറിച്ച ദിവസം . ഇതു പോലൊരു മാര്‍ച്ച് ആറിനു എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു കൊണ്ടു എനിക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നു ... ഓര്‍ക്കാപ്പുറത്ത് ഒരു പാടു ബാധ്യതകള്‍ എന്നിലേക്ക്‌ വന്നു ചേര്‍ന്നപ്പോള്‍ അന്ധാളിച്ചു പോയി . ഒന്നുറക്കെ പൊട്ടിക്കരയാന്‍ പോലും കഴിഞ്ഞില്ല ... ഞാനും തളര്‍ന്നാല്‍ പിന്നെല്ലാം തീരും .. പാടില്ല . എല്ലാ വേദനകളും വികാരങ്ങളും ഉള്ളിലൊതുക്കി ... തളരരുത് - ആരൊക്കെയോ എന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു ... ഒന്നും വ്യക്തമല്ല , മനസ്സില്‍ ഒരുപാടു ചിന്തകള്‍ പുകഞ്ഞ് എരിയുന്നുണ്ടായിരുന്നു . മരവിച്ച മനസ്സും വിറയ്ക്കുന്ന കൈകളുമായി പ്രദക്ഷിണം ചെയ്യുമ്പോഴും നിശ്ചലമായി കിടക്കുകയാണ് .. എന്നെ ഇത്രത്തോലമാക്കിയിട്ടു ഇനിയെന്തെന്ന് ഒരു സൂചന പോലും നല്‍കാതെ ... ഉറക്കം ..! എന്നെന്നെക്കുമായുള്ള ഉറക്കം . .! മനസ്സു എറിഞ്ഞു നീറുന്നു ... ശരീരം തണുത്തു വിറക്കുന്നു . കൈയ്യില്‍ പന്തം ആളിക്കത്തുന്നു . സഹതാപത്തോടെ ഒരുപാടു കണ്ണുകള്‍ എന്‍റെ മേല്‍ പതിയുന്നുണ്ടായിരുന്നു . ഒരു വലിയ ലോകത്ത് ഞാന...

വെറുതെ... എന്തിനോ വെറുതേ...

നിന്‍റെ ഒരു പുഞ്ചിരി എന്നില്‍, ഒരായിരം പുഷ്പങ്ങള്‍ വിരിയിക്കുന്നു... ആ പൂവിന്‍ സുഗന്ധം എന്നില്‍ ഉണര്‍വും, ഉന്മേഷവും നിലനിര്‍ത്തുന്നു... നിന്‍റെ ഒരു ചെറു സ്വരം, എന്‍റെ കാതുകള്‍ക്ക്‌ ഒരായിരം സോപാന സംഗീതമായി തീരുന്നു... എന്നാല്‍ നിന്‍റെ ഒരു തുള്ളി കണ്ണുനീര്‍, എന്നില്‍ ഒരു പേമാരി തന്നെ പെയ്യിക്കുന്നു... വെറുതെ ... എന്തിനോ വെറുതേ ...

സ്വാഗതം - ഇതു എന്‍റെ ലോകം!

ഇതു എന്‍റെ ലോകം!!! ഒരു ദേശാടനകിളിയുടെ ലാഖവത്തോടെ, നിസ്സംഗതയോടെ... ഒരു ഒരിടത്ത് നിന്നു ഒരിടത്തേക്കുള്ള എന്‍റെ ഈ ജീവിതം.. അതിനിടയില്‍ പരിചിതമായ കുറെ മുഖങ്ങള്‍.... മറവിതന്‍ കരങ്ങള്‍ക്ക് കവര്‍നെടുക്കാനാവാത്ത കുറെ നല്ല നിമിഷങ്ങളുടെ ഓര്‍മ്മകള്‍ ... അതു കുറിച്ചിടാനായി ഈ ബ്ലോഗ് !!!..... ഇതു എന്‍റെ ലോകം! എന്‍റെ ലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. ! .